Advertisment

പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച നവോത്ഥാനം കെട്ടിപൂട്ടി. 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാനാകില്ലായെന്ന് സര്‍ക്കാര്‍. വനിതാ മതില്‍ കെട്ടിയവര്‍ക്ക് മിണ്ടാട്ടമില്ല.

New Update

തിരുവന്തപുരം: പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച നവോത്ഥാനവും വനിതാ മതിലുമെല്ലാം സര്‍ക്കാര്‍ തന്നെ കെട്ടിപൂട്ടി. നവോത്ഥാന മൂല്യ സംരക്ഷണത്തിന് വേണ്ടി വനിതാ മതില്‍ നികുതിപണമുപയോഗിച്ച് കെട്ടിയവരാണ് പുതിയ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്.

Advertisment

publive-image

അമ്പത് വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരം ലഭിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ പുതുക്കിയ നിര്‍ദേശങ്ങളിലാണ് 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുവാദമില്ലെന്ന് പറയുന്നത്.

ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങിയത്. ഇതിനായി വെബ്‌സൈറ്റിലെ മാര്‍ഗനിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ പുതിയ നിലപാട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ സംഘപരിവാര്‍ സംഘനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേദം ഉയര്‍ന്നിരുന്നു. എന്നാല്‍, നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

publive-image

ശബരിമല വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരി ക്കെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. കോവിഡിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ദര്‍ശനം അനുവദിക്കില്ലെന്നും വൈബ്‌സൈറ്റില്‍ പറയുന്നു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റര്‍ ദൂരത്തിലാണ് 2019 ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിച്ചത്. പത്ത് ലക്ഷത്തിന് മുകളില്‍ സ്ത്രീകളെ അണിനിരത്തിയെന്നായിരുന്നു സര്‍ക്കാരും സംഘാടക സമിതിയും അവകാശപ്പെട്ടിരുന്നത്. ഇത്രയൊക്കെ വലിയ പരിപാടി നടത്തിയവരാണ് ഇപ്പോള്‍ ആചാര സംരക്ഷണത്തിന്റെ ഭാഗമായി 50 വയസ്സില്‍ താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന് പറയുന്നത്.

Advertisment