Advertisment

താമരശ്ശേരിയിൽ രാത്രിയായിട്ടും ദേശീയപതാക താഴ്ത്തിയില്ല: ഒടുവിൽ പോലീസെത്തി പതാക താഴ്ത്തി.

New Update

താമരശ്ശേരി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഉയർത്തിയ ദേശീയ പതാക രാത്രിയായിട്ടു താഴ്ത്തിയില്ല. കടിപ്പാറ പഞ്ചായത്ത് നാലാം വാർഡിലെ ചമൽ വള്ളുവർക്കു ന്ന് ആദിവാസി കോളനിക്ക് സമീപം നടുക്കുന്നുമ്മൽ അംഗനവാടിയിലാണ് രാത്രിയായിട്ടും ദേശീയ പതാക താഴ്ത്താതിരുന്നത്.

Advertisment

publive-image

അംഗനവാടി ടീച്ചറായ ശാരദയും, ഹെൽപ്പർ രജനിയും പതാക ഉയർത്തി സ്ഥലം വിടുകയായിരുന്നു. രാത്രി പതാക താഴ്ത്താത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി രാത്രി 8 മണിക്ക് പതാക താഴ്ത്തി. ജീവനക്കാർക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കും.

 

https://m.facebook.com/story.php?story_fbid=10217629005450888&id=1051312506&sfnsn=wiwspmo&extid=dMvCL8Uxj5BBaQ3w&d=n&vh=i

Advertisment