Advertisment

നന്ദി പറഞ്ഞ് ലിച്ചി, കുശലം ചോദിച്ച് ആരാധകര്‍

New Update

പൃഥ്വിരാജും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അയ്യപ്പനും കോശിയും' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി 'അങ്കമാലി ഡയറീസില്‍' ലിച്ചിയായി വന്ന രേഷ്മ രാജനാണ്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

Advertisment

publive-image

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് രേഷ്മ എത്തിയത്. ചിത്രത്തില്‍ അധികം രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ചെയ്ത കഥാപാത്രം മികച്ചതാക്കിയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

'സച്ചിന്‍' എന്ന ചിത്രത്തിന് ശേഷം രേഷ്മ അഭിനയിച്ച ചിത്രമാണ് 'അയ്യപ്പനും കോശിയും'. 'അങ്കമാലി ഡയറീസ്' എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി പിന്നീട് അവതരിപ്പിച്ച കഥാപാത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ളതായിരുന്നില്ല.

റോസാപ്പൂ പിടിച്ചു കൊണ്ടു നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് താഴെ റോസ്‌ഡേയ്ക്ക് കിട്ടിയ റോസാണോ എന്നും മറ്റുമാണ് ആരാധകരുടെ കമന്റ്. പുതിയ ചിത്രത്തിന് ലഭിച്ച വന്‍ വിജയത്തിന് നന്ദി പറഞ്ഞ് കൊണ്ട് കുറിച്ചവാക്കുകളെ പരിഹസിച്ചും ഇതിനോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് കുശലാന്വേഷണ രീതിയില്‍ കമന്റുകള്‍ കുറിച്ചുമാണ് ആരാധകര്‍ രംഗത്തെത്തിയിട്ടുള്ളത്. ചിത്രത്തിലെ കഥാപാത്രം പൂച്ചയെ പോലുള്ളതായി പോയി എന്നും ഒരു ആരാധകന്‍ കുറിച്ചിട്ടുണ്ട്.

actress reshma anna rajan
Advertisment