Advertisment

റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ് സംവിധാനത്തോടെ പുതിയ സൂപ്പര്‍ ക്യാരി എത്തുന്നു

author-image
admin
New Update

മാരുതി സുസുക്കിയുടെ ഏക ലഘു വാണിജ്യ വാഹനമാണ് സൂപ്പര്‍ കാരി. ബി‌എസ് 6 മാനദണ്ഡങ്ങൾ പാലിച്ചെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് കൊമേർഷ്യൽ വെഹിക്കിള്‍ കൂടിയാണിത്. ഇപ്പോഴിതാ സൂപ്പര്‍ ക്യാരി പരിഷ്‍കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ് (RPAS) സംവിധാനത്തോടെയാണ് പുതിയ സൂപ്പര്‍ ക്യാരി

എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനി ട്രക്കിന്റെ എല്ലാ വകഭേദങ്ങളിലും ഈ സുരക്ഷാ സവിശേഷത ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി വാഗ്ദാനം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സംവിധാനം നൽകിയതോടെ സൂപ്പര്‍ ക്യാരിക്ക് 18,000 രൂപ വരെ വില വര്‍ദ്ധനവ് വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2021 മോഡലിന് ഇപ്പോള്‍ 4.48 ലക്ഷം മുതല്‍ 5.46 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ വിലകള്‍ ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചു.

ഈ ഫീച്ചര്‍ സൂപ്പര്‍ ക്യാരിയുടെ എല്ലാം വേരിയന്റുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി

അറിയിച്ചു. നിലവില്‍ മികച്ച വില്‍പ്പനയുള്ള സൂപ്പര്‍ ക്യാരി മിനി ട്രക്കിനെ 2016 -ലാണ് മാരുതി സുസുക്കി ആദ്യമായി പുറത്തിറക്കിയത്. 2017-ല്‍ കമ്പനി എല്‍സിവിയുടെ ലൈനപ്പില്‍ എസ്-സിഎന്‍ജി വേരിയന്റും ചേര്‍ത്തു. ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യവാഹനമാണ് സൂപ്പര്‍ കാരി മിനി ട്രക്ക്.

Advertisment