Advertisment

പുതിയ സ്റ്റോറിന്റെ ഉത്ഘാടനത്തോടൊപ്പം 2021 -ൽ നിരവധി പുതിയ മോഡലുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ട് 

New Update

മുംബൈയിൽ പുതിയ സ്റ്റോറിന്റെ ഉത്ഘാടനത്തോടൊപ്പം 2021 -ൽ നിരവധി പുതിയ മോഡലുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ട് വെളിപ്പെടുത്തി.

Advertisment

publive-image

തങ്ങൾ നിരവധി പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നു, അതിനാൽ ഉപഭോക്താക്കൾക്ക് ഒന്നിലധികം ഉൽപ്പന്നങ്ങൾ പ്രതീക്ഷിക്കാം എന്ന് റിവോൾട്ട് മോട്ടോർസ് സ്ഥാപകൻ രാഹുൽ ശർമ പറഞ്ഞു.

2021 ൽ തങ്ങളുടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടാകെ വ്യാപിപിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്നും മുംബൈ സ്റ്റോർ രാജ്യത്ത് പന്ത്രണ്ടാമത്തേതാണെന്നും ശർമ്മ വ്യക്തമാക്കി.

മുബൈം സ്റ്റോറിൽ നിന്ന് പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്നും ബുക്കിംഗുകൾ ഓഗസ്റ്റ് 30 മുതൽ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

50 ലക്ഷം കിലോമീറ്ററിലധികം വാഹനങ്ങൾ ഓടിച്ച് പരീക്ഷിച്ചതായി ഇലക്ട്രിക് ബൈക്ക് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും കമ്പനി യഥാർത്ഥത്തിൽ വിറ്റഴിച്ച ബൈക്കുകളുടെ എണ്ണത്തെക്കുറിച്ച് ഒരു വിവരവും പങ്കുവച്ചിട്ടില്ല.

റെഗുലേറ്ററി പരിസ്ഥിതി അനുകൂലമാണെങ്കിൽ 2023 ഓടെ ഇന്ത്യയുടെ ടൂ-വീലർ വിപണിയിൽ 40 ഇവികൾ വരെ ഉണ്ടാകാമെന്ന് മൈക്രോമാക്‌സ് ഇൻഫോർമാറ്റിക്സിന്റെ സഹസ്ഥാപകൻ കൂടിയായ ശർമ പറഞ്ഞു.

മൈക്രോമാക്‌സിൽ നിന്ന് ധാരാളം പഠനങ്ങൾ റിവോൾട്ടിലേക്ക് പകർന്നിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. മൈക്രോമാക്സിന്റെ മുൻ മാർക്കറ്റിംഗ് മേധാവി ശുഭോദീപ് പാൽ ഉൾപ്പെടെ നിരവധി പേർ റിവോൾട്ടിലേക്ക് കടന്നുവെന്നതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. ഇപ്പോൾ അദ്ദേഹം റിവോൾട്ടിന്റെ CMO ആണ്.

auto news revolt
Advertisment