Advertisment

വിവാഹമോചനത്തിനുശേഷം റിമി ടോമി നേപ്പാളില്‍

New Update

മലയാളികളുടെ പ്രിയ ഗായിക റിമിടോമിയുടെ വിവാഹമോചനവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹമോചനം നേടിയ റിമി വിദേശത്ത് അടിച്ചുപൊളിക്കുകയാണ്.

Advertisment

publive-image

സഹോദരന്‍ റിങ്കു ടോമിക്കൊപ്പം നേപ്പാളിലാണ് റിമി ടോമി ഇപ്പോഴുള്ളത്. സന്തോഷത്തോടെയുള്ള റിമിയുടെ വീഡിയോ കണ്ട് ആരാധകരും സന്തോഷിക്കുകയാണ്.

റിമിയും റോയ്‌സും പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം ഇപ്പോള്‍ റോയ്സിന്റെ തൃശൂരിലെ അടുത്ത സുഹൃത്തുക്കള്‍ റോയ്സിനുവേണ്ടി മനസ്സു തുറന്നിരിക്കുകയാണ്. റോയസിനെക്കാള്‍ പ്രശസ്ത റിമിയാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ പിന്‍ബലം ഇഷ്ടപ്പെടാത്ത റോയസിനു വേണ്ടി പറയാന്‍ റോയിസിന്റെ പ്രിയ കൂട്ടുകാരും വീട്ടുകാരോട് അടുപ്പമുള്ളവരും പറയുന്നു.

റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റിപ്പറയും അവള്‍ ഇന്ന് പറഞ്ഞതല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങള്‍ മാറ്റി പറയുന്നതില്‍ റിമിക്ക്് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ റിമിക്ക് അടുത്ത ദിവസങ്ങളില്‍ തനിക്കെതിരായി പല ആരോപണങ്ങളും നിരത്താം എന്നാണ് റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞത്.

rimi tomy nepal brother tour
Advertisment