Advertisment

ബെംഗളൂരുവില്‍ കലാപം; പൊലീസ് വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു; അറുപതോളം പൊലീസുകാര്‍ക്ക് പരിക്ക്; കലാപത്തിന് കാരണം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണ്‍ ! നിരോധനാജ്ഞ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

ബെംഗളൂരു: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബെംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. സംഭവത്തില്‍ അറുപതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവാണ് കലാപത്തിന് കാരണമായ വിദ്വേഷ കാര്‍ട്ടൂണ്‍ നവമാധ്യമത്തില്‍ പ്രചരിപ്പിച്ചത്.

രാത്രി എട്ട് മണിയോടെ എംഎല്‍എയുടെ വീടിന് നേരെ കല്ലെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണത്തിന് തുടക്കം. തുടര്‍ന്ന് അക്രമികള്‍ പൊലീസിന് നേരം തിരിഞ്ഞു. കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി വാഹനങ്ങള്‍ക്ക് കലാപകാരികള്‍ തീ വച്ചു.

വന്‍ പൊലീസ് സംഘം ഇപ്പോള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു.

Advertisment