Advertisment

ഡോ. ആര്‍.കെ. പച്ചൗരി അന്തരിച്ചു

New Update

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഐ.പി.സി.സി മുന്‍ അധ്യക്ഷനുമായിരുന്ന ഡോ.ആര്‍.കെ. പച്ചൗരി അന്തരിച്ചു. 79 വയസായിരുന്നു. പച്ചൗരി അദ്ധ്യക്ഷനായിരിക്കുമ്പോഴാണ് 2007-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഐ.പി.സി.സിക്ക് ലഭിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചൊവ്വാഴചയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment

publive-image

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) മുന്‍ അധ്യക്ഷനാണ് ഡോ. രാജേന്ദ്രകുമാര്‍ പാച്ചൗരി.

1940 ഓഗസ്റ്റ് 20-ല്‍ നൈനിറ്റാളില്‍ ജനിച്ച പാച്ചൗരി ലക്‌നോയിലുമ ബീഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1958-ലെ റെയില്‍വെ സ്‌പെഷ്യല്‍ ക്ലാസ് അപ്രന്റീസ് ബാച്ചില്‍പ്പെട്ടയാളാണ്.

റെയില്‍വെ ജീവനക്കാരനായ പാച്ചൗരി പിന്നീട് അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ എം.എസിനു ചേര്‍ന്നു. 1974-ല്‍ അവിടുന്നു തന്നെ പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കായി 2001-ല്‍ അദ്ദേഹത്തിന് പത്മഭൂഷന്‍ ബഹുമതി ലഭിച്ചു

2007-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പച്ചൗരി അധ്യക്ഷനായ ഐ.പി.സി.സി., അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന അല്‍ ഗോറുമായി പങ്ക്‌വച്ചിരുന്നു. സഹപ്രവര്‍ത്തക പച്ചൗരിക്കെതിരേ ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ ഐ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവച്ചു.

death dr. r.k.pachuri
Advertisment