Advertisment

റോസാപൂവിനോളം ഭംഗി തരുന്ന മറ്റൊരു പൂവുമില്ല; റോസ പൂ തഴച്ചുവളരാന്‍ ഏറ്റവും നല്ല വളം നേന്ത്രപ്പഴത്തിന്റെ തൊലി

author-image
സത്യം ഡെസ്ക്
New Update

റോസാപൂവിനോളം ഭംഗി തരുന്ന മറ്റൊരു പൂവുമില്ലെന്ന് തന്നെ പറയാം. വീട്ടുമുറ്റത്തും പൂന്തോട്ടത്തിലും തലയെടുപ്പോടെ റോസാപൂ നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക അഴകാണ്. പക്ഷെ പലപ്പോഴും റോസാപൂ വാങ്ങിക്കൊണ്ടുവരുമ്പോഴുണ്ടാകുന്ന പൂക്കളുടെ പകുതി പോലും പിന്നീട് ഉണ്ടാകാറില്ലെന്നതല്ലേ വാസ്തവം?റോസ പൂ തഴച്ചുവളരാന്‍ ഏറ്റവും നല്ല വളം നേന്ത്രപ്പഴത്തിന്റെ തൊലിയാണ്.

Advertisment

publive-image

അരലിറ്റര്‍ വെള്ളത്തിലേക്ക് നല്ല പോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിന്റെ തൊലി ചെറുതായി മുറിച്ച ശേഷം ഇടുക. ഈ വെള്ളം നന്നായി തിളപ്പിക്കുക. തീ കുറച്ച ശേഷം ഒരു സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു സ്പൂണ്‍ തേയിലയും കൂടി ചേര്‍ക്കുക.ഇവയെല്ലാം കൂടെ നന്നായി യോജിപ്പിക്കുക. തീ ഓഫ് ചെയ്ത് അല്പമൊന്ന് തണുത്ത ശേഷം രണ്ട് സ്പൂണ്‍ തൈര് ചേര്‍ക്കുക. ഇത് 24 മണിക്കൂര്‍ മൂടി വെച്ചശേഷം അരിച്ചെടുക്കുക. ഈ ലായനി രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് എല്ലാ 15 ദിവസം കൂടുമ്പോഴും റോസയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.

റോസാചെടി പൂച്ചെടിയിലും, നിലത്തും നട്ടുവളര്‍ത്താം. എവിടെയാണെങ്കിലും നല്ല സൂര്യപ്രകാശം ആവശ്യമാണ്. റോസ ചെടി ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തുന്നതിന് മണ്ണും, മണലും, ചാണകപ്പൊടിയും, ചകിരിച്ചോറും, എല്ലുപൊടിയും കൂട്ടിക്കലര്‍ത്തി ചെടിച്ചട്ടിയുടെ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കുക. അതിലേക്ക് റോസയുടെ നടേണ്ട ഭാഗം വളര്‍ച്ചാ ഹോര്‍മോണില്‍ മുക്കി നട്ടുപിടിപ്പിക്കുക.

റോസാച്ചെടി സാധാരണ പിടിച്ചു കിട്ടാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ടുതന്നെ തീര്‍ച്ചയായും വളര്‍ച്ചഹോര്‍മോണില്‍ മുക്കിയിട്ട് നടുവാന്‍ ശ്രദ്ധിക്കണം. റോസ തളിര്‍ത്തു വരുന്നതുവരെ തണലത്തു വയ്ക്കുക, വെള്ളം തളിച്ചുകൊടുക്കുക. റോസ തളിര്‍ത്തു വന്നതിനുശേഷം മാത്രം വെയിലത്തേയ്ക്ക് മാറ്റി വയ്ക്കുക.

rose garden rose flower
Advertisment