Advertisment

നൂറിലധികം ജീവനക്കാരുള്ള കമ്പനികളില്‍ കാന്റീനുകള്‍; തൊഴിലാളി ആനുകൂല്യം ഉറപ്പുവരുത്താന്‍ വെല്‍ഫെയര്‍ ഓഫീസര്‍; തൊഴില്‍രംഗത്ത് സമൂല മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ! ഒപ്പം ഓവര്‍ടൈം നിയമങ്ങളിലും മാറ്റം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പുതിയ തൊഴില്‍ നിയമപ്രകാരം രാജ്യത്തെ കമ്പനികളിലെ ജീവനക്കാര്‍ക്കായി കാന്റീനുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ വെല്‍ഫെയര്‍ ഓഫീസറെ നിയമിക്കാനും കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം പുതിയ നിയമങ്ങള്‍ നടപ്പാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത്, വര്‍ക്കിംഗ് കോഡ് 2020-ല്‍ ഇക്കാര്യത്തില്‍ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം നൂറിലധികം ജീവനക്കാരുള്ള കമ്പനികളില്‍ ഒരു കാന്റീന്‍ നിര്‍മ്മിക്കേണ്ടതുണ്ട്.

കരാര്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തിയാണ് ജീവനക്കാരുടെ ആകെ എണ്ണം കണക്കാക്കുന്നത്. കൂടാതെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിനായി വെല്‍ഫെയര്‍ ഓഫീസറെ നിയമിക്കുകയും വേണം.

കുടിയേറ്റ തൊഴിലാളികളെ കമ്പനി സൈറ്റിലേക്ക് കൊണ്ടുപോവുകയും അവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ യാത്രാ അലവന്‍സ് നല്‍കേണ്ടിയും വരും.

ഇതുകൂടാതെ, ഓവര്‍ടൈം നിയമങ്ങളും മാറ്റിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം, ജോലി സമയത്തിന് ശേഷം 15 മിനിറ്റിലധികം ജോലി ചെയ്താല്‍ അത് ഓവര്‍ടൈം ആയി കണക്കാക്കും. നേരത്തെ ഇത് അരമണിക്കൂറായിരുന്നു.

സ്ഥിരജീവനക്കാരായാലും കരാര്‍ തൊഴിലാളികളായാലും തുടര്‍ച്ചയായി അഞ്ച് മണിക്കൂറിലധികം തൊഴില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും വ്യവസ്ഥയുണ്ട്. ഓരോ അഞ്ച് മണിക്കൂറിലും അരമണിക്കൂര്‍ ഇടവേള നല്‍കണം. ഈ ഇടവേള പ്രവൃത്തി സമയമായി കണക്കാക്കുകയും വേണം.

Advertisment