Advertisment

ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 3333 മടങ്ങ് ശക്തി; പൊടുന്നനെ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന പ്രദേശം ചാമ്പലാക്കാന്‍ കഴിവ്; റഷ്യയുടെ 'സാര്‍ ബോംബ'യുടെ പ്രഹര ശേഷി ചിന്തിക്കുന്നതിലും അപ്പുറം ! ഞെട്ടിക്കുന്ന വീഡിയോ വീണ്ടും പുറത്തുവിട്ട് റഷ്യ

New Update

publive-image

Advertisment

മോസ്‌കോ: ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 3333 മടങ്ങ് ശക്തിയുണ്ട് റഷ്യയുടെ 'സാര്‍ ബോംബ'യ്‌ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിശക്തമായ ഈ അണുബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യ.

റഷ്യയുടെ ആണവ വ്യവസായത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ 'ഭീമന്‍' അണുബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

1961 ഒക്ടോബര്‍ 30ന് (ശീതയുദ്ധത്തിന്റെ സമയത്ത്) ആണ് ബാരന്റ് കടലില്‍ 'സാര്‍ ബോംബ' പരീക്ഷണം നടത്തിയത്. ഈ അണുബോംബിന്റെ വിനാശകരമായ കഴിവ് കണക്കിലെടുത്ത് 'ഭൂമിയുടെ നാശത്തിന്റെ ആയുധം' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

അത്രയ്ക്ക് ശക്തിയേറിയതായിരുന്നു 'സാര്‍ ബോംബ'. റഷ്യ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അത് വ്യക്തവുമാകും. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളെ നിഷ്പ്രയാസം ഭസ്മമാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഉദാഹരണത്തിന് ഡല്‍ഹി പോലുള്ള ഒരു നഗരത്തിലാണ് ഇത് വര്‍ഷിക്കുന്നതെങ്കില്‍ നഗരം പൊടുന്നനെ ചാമ്പലാകും. മാത്രമല്ല, പാകിസ്ഥാനില്‍ വരെ അതിന്റെ ആഘാതമുണ്ടാകും. മാത്രവുമല്ല റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രതയുണ്ടാക്കുന്ന ഭൂചലനവുമുണ്ടാകും. ഇതിന്റെ പ്രകമ്പനം ലോകമെമ്പാടുമെത്തും.

30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൈലുകള്‍ക്കകലെ ക്യാമറകള്‍ സ്ഥാപിച്ചാണ് ഈ ദൃശ്യങ്ങള്‍ അന്ന് പകര്‍ത്തിയത്. ബോംബ് പൊട്ടി 40 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭീമാകാരമായ തീഗോളമുണ്ടാകുന്നതും കൂറ്റന്‍ പുകച്ചുരുളുകള്‍ കൂണുപോലെ മുകളിലേക്ക് ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Advertisment