Advertisment

കനത്ത സുരക്ഷയില്ല; ശബരിമല നട മണ്ഡലപൂജക്കായി നാളെ തുറക്കും

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല മ​​ക​​ര​​വി​​ള​​ക്ക് തീ​​ര്‍​​ഥാ​​ട​​ന​​കാ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി നാ​​ളെ ന​​ട തു​​റ​​ക്കും. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തല്‍ക്കാലം ഇത്തവണ ശബരിമലയില്‍ വേണ്ടെന്നാണ് പോലീസ് തീരുമാനം.

Advertisment

publive-image

നാ​​ളെ വൈ​​കു​​ന്നേ​​രം ന​​ട തു​​റ​​ക്കു​ന്ന​തി​​നു പി​​ന്നാ​​ലെ​ പു​​തി​​യ ശ​​ബ​​രി​​മ​​ല, മാ​​ളി​​ക​​പ്പു​​റം മേ​​ല്‍​​ശാ​​ന്തി​​മാരെ അവരോധിക്കുന്ന ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ക്കും. വൃ​​ശ്ചി​​ക​​പ്പു​​ല​​രി​​യാ​​യ 17നു ​​രാ​​വി​​ലെ ന​​ട തു​​റ​​ന്നു മ​​ണ്ഡ​​ല​​കാ​​ല പൂ​​ജ​​ക​​ളാ​​രം​​ഭി​​ക്കും. മ​​ണ്ഡ​​ല​​കാ​​ല​​വും മ​​ക​​ര​​വി​​ള​​ക്കും ക​​ഴി​​ഞ്ഞ് ജ​​നു​​വ​​രി 20 വ​​രെ നീ​​ളു​​ന്ന​​താ​​ണ് തീ​​ര്‍​​ഥാ​​ട​​ന​​കാ​​ലം.

ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ല്‍ യു​​വ​​തി പ്ര​​വേ​​ശ​​നവു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക​​ഴി​​ഞ്ഞ ഒ​​രു​ വ​​ര്‍​​ഷ​​ത്തി​​ലേ​​റെ​​യാ​​യി തു​​ട​​രു​​ന്ന വി​​ഷ​​യ​​ങ്ങ​​ള്‍ ഇ​​ന്ന​​ല​​ത്തെ സു​​പ്രീം​​കോ​​ട​​തി വി​​ധി​​യോ​​ടെ വീ​​ണ്ടും സ​​ജീ​​വ​​മാ​​കു​​ക​​യും ചെ​​യ്തു. 2018 സെ​​പ്റ്റം​​ബ​​ര്‍ 28ന് ​​സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ ബ​​ഞ്ച് ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ല്‍ യു​​വ​​തീ​പ്ര​​വേ​​ശനം അ​​നു​​വ​​ദി​​ച്ചു ​കൊ​​ണ്ടു പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​നെ​ത്തു​​ട​​ര്‍​​ന്നു​​ണ്ടാ​​യ വാ​​ദ കോ​​ലാ​​ഹ​​ല​​ങ്ങ​​ളും നി​​യ​​മ​​പോ​​രാ​​ട്ട​​ങ്ങ​​ളു​​മാ​​ണ് ഇ​​നി​യും കെ​​ട്ട​​ട​ങ്ങാ​​ത്ത​​ത്.

2018 - 19ലെ ​​മ​​ണ്ഡ​​ല, മ​​ക​​ര​​വി​​ള​​ക്ക് തീ​​ര്‍​​ഥാ​​ട​​ന​​കാ​​ല​​ത്തെ സം​​ഘ​​ര്‍​​ഷ​​ഭ​​രി​​ത​​മാ​​ക്കി​​യ​​തു യു​​വ​​തീപ്ര​​വേ​​ശ​​നവു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളാ​​യി​​രു​​ന്നു. സ​​മാ​​ന​​മാ​​യ സാ​​ഹ​​ച​​ര്യം ഇ​​ത്ത​​വ​​ണ​​യും ഉ​​ണ്ടാ​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക ഇ​​ന്ന​​ല​​ത്തെ വി​​ധി​​യെ​ത്തു​​ട​​ര്‍​​ന്നും ഉ​​ണ്ടാ​​യി​​ക്ക​​ഴി​​ഞ്ഞു.

sabarimala
Advertisment