Advertisment

ശബരിമലയില്‍ തീര്‍ത്ഥാടന ഒരുക്കങ്ങള്‍ സജീവം, സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച ദേവസ്വം ജീവനക്കാർ എത്തി, ഭക്തലക്ഷങ്ങൾ മലകയറി സന്നിധാനത്തേക്ക് എത്തും !

New Update

ശബരിമല: ശരണം വിളികളുമായി ഭക്തലക്ഷങ്ങൾ മലകയറി സന്നിധാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസങ്ങളിൽ മടിച്ചുനിന്ന തീർഥാടന ഒരുക്കങ്ങൾ ഇപ്പോൾ സജീവമാണ്. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച ദേവസ്വം ജീവനക്കാർ എത്തിത്തുടങ്ങി. കലക്ടർ ചെയർമാനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റി ശുചീകരണത്തിനു നിയോഗിച്ച വിശുദ്ധി സേനാംഗങ്ങൾ എത്തി.

Advertisment

publive-image

കെഎസ്ആർടിസി ഇന്നു മുതൽ പ്രധാന ഡിപ്പോകളിൽ നിന്നു പമ്പയിലേക്കു സ്പെഷൽ സർവീസ് നടത്തും. പമ്പ ഡിപ്പോയുടെ പ്രവർത്തനവും ഇന്നു തുടങ്ങും.

പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ ഇന്നു മുതൽ വിവിധ ഡിപ്പോകളിൽനിന്ന് എത്തും. പമ്പയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസിന്റെ 1300 പേരടങ്ങുന്ന ആദ്യസംഘം ഇന്നെത്തും.

അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 2നു നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ മന്ത്രി കെ.രാജൻ നിർവഹിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, പത്തനംതിട്ട കലക്ടറേറ്റ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകളെ ബന്ധിപ്പിച്ചാണ് ഇതു പ്രവർത്തിക്കുന്നത്.

ഇത്തവണ 3 കാനനപാതകളും തുറക്കും. എരുമേലി പേട്ടതുള്ളി കാൽനടയായി തീർഥാടകർ എത്തുന്ന കരിമല പാതയും വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയും തെളിച്ചു. നീലിമല വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ലു പാകി നവീകരിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്.

 

Advertisment