Advertisment

മണ്ഡലകാലത്ത് ദര്‍ശനം അനുവദിക്കണമെന്നാണ് നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു; വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രവേശനം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: മണ്ഡലകാലത്ത് ദര്‍ശനം അനുവദിക്കണമെന്നാണ് നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. ഭക്തരുടെ എണ്ണം കുറയ്ക്കാനും വെര്‍ച്വല്‍ സംവിധാനത്തിലൂടെ പ്രവേശനം അനുവദിക്കാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു. ദര്‍ശനസമയത്ത് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പിച്ചതിന് ശേഷമേ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കൂ. നെയ്യഭിഷേകം പഴയ രീതിയില്‍ നടത്താന്‍ സാധിക്കില്ല. പകരം പ്രത്യേക സംവിധാനം ഒരുക്കും. അന്നദാനം പരിമിതമായ രീതിയിലുണ്ടാകും. സന്നിധാനത്ത് വിരിവെക്കാനുള്ള സൗകര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment