Advertisment

ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ മുഖേന നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ സമയത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ ദര്‍ശനത്തിനെത്താറില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ വരേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഒരു സമയം ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണ 50ല്‍ കൂടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കും. നെയ്യഭിഷേകത്തിന് ഭക്തര്‍ പ്രത്യേക സ്ഥലത്ത് നെയ്യ് കൈമാറുന്ന രീതി അവലംബിക്കണം.

ദേവസ്വം ജീവനക്കാര്‍ക്കും കൈയുറയും മാസ്‌കും നിര്‍ബന്ധമാക്കും. കേന്ദ്രനിര്‍ദ്ദേശപ്രകാരം 10 വയസില്‍ താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ശബരിമലയിലേക്ക് പ്രവേശനമില്ല. ശാന്തിക്കാര്‍ പ്രസാദം വിതരണം ചെയ്യരുത്. ശബരിമലയിലെ കൊടിയേറ്റും ആറാട്ടും പരിമിതമായ രീതിയില്‍ നടത്തും.

Advertisment