Advertisment

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

New Update

publive-image

ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമാണ് ഉണ്ടാകുക. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണപൂജകള്‍ക്കായി 29ന് വീണ്ടും നട തുറക്കും.

ദര്‍ശനത്തിന് ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. കോവിഡ് കാരണം ഇത്തവണയും ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ല.

Advertisment