Advertisment

സച്ചാർ റിപ്പോര്‍ട്ട് അട്ടിമറിക്കെതിരെ റിയാദിലെ മുസ്ലിം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം.

author-image
admin
Updated On
New Update

റിയാദ്‌: സംസ്ഥാന സര്‍ക്കാറിന്റെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കെതിരെ മുസ്ലിം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പിലാക്കണമെന്ന് സംഗമം കേരള സര്‍ക്കാറി നോട് ആവശ്യപ്പെട്ടു. വിവിധ മുസ്ലിം സംഘടനാ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Advertisment

publive-image

കെഎംസിസി നാഷണല്‍ ആക്ടിംഗ് പ്രസിഡന്റ് അഷ്‍റഫ് വേങ്ങാട്ട് സംഗമം ഉദ്ഘാ ടനം ചെയ്തു. റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പ്രബല മുസ്ലിം സംഘനകള്‍ സംയുക്തമായി സച്ചാര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയ തിന്റെ ചുവ ടുപിടിച്ച് റിയാദിലെ മുസ്ലിം സംഘടനകള്‍ കഴിഞ്ഞദിവസം കോര്‍ഡിനേ ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു.

സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പാക്കുക, മുന്നാക്ക-പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം, സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീകരിക്കുക, പിന്നാക്കം പോയവര്‍ക്ക് ജന സംഖ്യാനുപാതി കമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ സംഗമം മുന്നോട്ട് വച്ചു. മുഴു വൻ പ്രവാസികളെയും അണിനിരത്തി വെർച്വൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

publive-image

വേദി ചെയര്‍മാന്‍ സിപി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഷാഫി ദാരിമി വിഷയം അവത രിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ റഹ്‍മത്തെ ഇലാഹി നദ്‍വി സ്വാഗതം ആശംസിച്ചു. വ്യത്യ സ്ത സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. അബ്ദുല്‍ ജലീല്‍ (റിയാദ്‌ ഇന്ത്യൻ ഇസ്ലാഹി സെന്റ്ർ), ഖലീല്‍ പാലോട് (തനിമ സാംസ്കാരിക വേദി),

ഉമര്‍ ശരീഫ്(റിയാദ്‌ ഇസ്ലാഹി സെന്റർ)ഷഫീഖ് കൂടാളി(സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ),  റഷീദ് അലി(സിജി), സൈതലവി ഫൈസി (സമസ്ത ഇസ്ലാമിക് സെന്റര്‍) യു പി മുസ്തഫ (കെ.എം.സി.സി), സൈനുല്‍ ആബിദ്(എം.ഇ. എസ്) താജുദീന്‍ ഓമശേരി(തനിമ) എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ ഹുദവി ഖിറാഅത്തും അഡ്വ. ഹബീബുറഹ്‍മാന്‍ സമാപന പ്രസംഗവും നിര്‍വഹിച്ചു. എ. യു സിദ്ധീഖ് അവതാരകനായിരുന്നു.

Advertisment