Advertisment

സജൻ പ്രകാശിന്റെ ഒളിംബിക്സ് വരെയുള്ള പ്രയാണത്തിന്റെ സന്തോഷം പങ്കുവെച്ച് അമ്മ ഷാന്റി മോൾ

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: സജൻ പ്രകാശ് കൊടുത്തയച്ച ടീഷർട്ടുമായി അമ്മ ഷാന്റി മോൾ ആദ്യ കാല പരിശീലകനായ ജോയി ജോസഫ് തോപ്പനെ കാണുവാനും സന്തോഷം പങ്കിടുവാനുമായി പാലായിലെത്തി. കോട്ടയം ജില്ലാ അക്യാറ്റിക് അസോസിയേഷൻ നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസ് ഉദ്ഘാടനം നിർവഹിക്കുകയും അസോസിയേഷന്റെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. കനോയിങ്/കയാക്കിങ് മുൻ ഇന്ത്യൻ ടീം പരിശീലകൻ ശ്രി. പി.റ്റി തോമസ്, മുൻ അന്തർദേശീയ നീന്തൽ താരം ടി.ജെ ജേക്കബ്, എന്നിവർ ആശംസയർപ്പിച്ചു.

ജോയി ജോസഫ് തോപ്പൻ ഷാന്റി മോളെ സദസിന് പരിചയപ്പെടുത്തി. മറുപടി പ്രസംഗത്തിലും തിരഞ്ഞെടുക്കപ്പെട്ട നീന്തൽ താരങ്ങളുമായി നടത്തിയ സംവാദത്തിലും സജന്റെ ഒളിംബിക്സ് വരെയുള്ള പ്രയാണത്തിന്റെ വിശദാംശങ്ങൾ ഷാന്റി മോൾ വിശദികരിച്ചു.

ജോബി വറുഗീസ് കുളത്തറ നന്ദി പറഞ്ഞു. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തലിൽ താരമായ സെബാസ്റ്റ്യൻ സേവ്യറിന്റെയും ആദ്യ കാല പരിശീലകൻ തോപ്പൻസിലെ ശ്രീ തോമസ് ടി.ജെ യാണ്.

NEWS
Advertisment