Advertisment

ഹോട്ടൽ തുടങ്ങുവാൻ ആകെ എട്ടു ലക്ഷത്തി 56,000 രൂപ ചിലവായി.. ജയസൂര്യ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു...ഇന്ന് പൂർണ്ണമായും കടക്കെണിയിലാണ് ഞാൻ... .സ്റ്റാഫുകൾക്ക് ശമ്പളം പോലും കൊടുക്കാൻ നിർവാഹമില്ല അതാണ് വാസ്തവം... എൻറെ ശരീരം ജീവിക്കാൻ നിർവാഹം ഇല്ലാതെ വിൽക്കാൻ തയ്യാറാവുകയാണ്... .എന്റെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ... അതാണ് എൻറെ മുതൽകൂട്ട്!..വീണ്ടും കടത്തിലെന്ന് സജ്ന ഷാജി

New Update

പ്രതീക്ഷിച്ച പോലെ ജീവിതം മുന്നോട്ടുപോകുന്നില്ലെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സജിന ഷാജി. കഴിഞ്ഞ വർഷം കണ്ണീരോടെ ഫെയ്സ്ബുക്ക് ലൈവിലെത്തി ജീവിതത്തിലെ പ്രതിസന്ധി പറഞ്ഞ സജ്നയെ നടൻ ജയസൂര്യ അടക്കമുള്ളവർ സഹായവുമായി രംഗത്തെത്തിയിരുന്നു.

Advertisment

publive-image

രണ്ട് ലക്ഷം രൂപ ജയസൂര്യ ബിരിയാണിക്കട തുടങ്ങാൻ സഹായിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താൻ വൻകടത്തിലാണെന്നും കടയും ജീവിതവും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും സജ്ന പറയുന്നു. ശരീരം വിൽക്കേണ്ട ഗതികേടിലാണെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സജ്നഷാജിയുടെ കുറിപ്പ്

ഒന്നും മറച്ചു വെക്കാതെ തുറന്നു എഴുതേണ്ട സമയം അതിക്രമിച്ചു എന്ന് തോന്നിപ്പോകുന്നു. ഇനിയും വൈകിയാൽ ഒരുപക്ഷേ. എന്നെത്തന്നെ എനിക്ക് നഷ്ടമായി പോകുമോ എന്നൊരു പേടി യുടെ കുറച്ചു കാര്യങ്ങൾ ഒരു മറയുമില്ലാതെ തുറന്നെഴുതുന്നു ഞാൻ.. നിങ്ങൾക്കെല്ലാവർക്കും അറിയാം ഒരു സംരംഭം ഒരു ഹോട്ടൽ ഞാൻ തുടങ്ങിയിരുന്നു. എല്ലാവരും കരുതിയത് കോടിക്കണക്കിന് പൈസകൾ സമ്പാദിച്ചു. സമ്പന്നതയുടെ നടുവിൽ ആർഭാട ജീവിതം നയിക്കുകയാണ് എന്നാണ് ചിന്തിച്ചിരുന്നത്..

ഈ സത്യം നിങ്ങൾ അറിയാതെ പോകരുത്.. ഹോട്ടൽ തുടങ്ങുവാൻ ആകെ എനിക് ചിലവായ തുക എട്ടു ലക്ഷത്തി 56,000 രൂപ.. ഇതിൽ ഞാൻ ഒത്തിരി ബഹുമാനിക്കുന്ന ജയസൂര്യ സാർ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു എന്നെ ആ കടപ്പാട് ഈ അവസരത്തിൽ ഞാൻ പിന്നെയും സൂചിപ്പിക്കുന്നു.. സർക്കാരിൻറെ കയ്യിൽ നിന്നും ഒരു ലോൺ എനിക്ക് ലഭിക്കുമെന്നു കരുതി പല സ്ഥലത്തുനിന്നും ഞാൻ പലിശക്ക് പൈസ എടുത്താണ് ഇത്രയും നാൾ എൻറെ ഹോട്ടൽ മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നത്. ഇന്ന് പൂർണ്ണമായും കടക്കെണിയിലാണ് ഞാൻ കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾക്ക് ശമ്പളം പോലും കൊടുക്കാൻ നിർവാഹമില്ല അതാണ് വാസ്തവം..

ശരിക്കും ജീവിതം വഴി മുട്ടി എന്നു തന്നെ പറയാം.. ഇതെല്ലാം പറഞ്ഞു ആരുടെയും കരുണ പിടിച്ചുപറ്റാൻ ഒന്നുമല്ല. എൻറെ യാഥാർത്ഥ്യം ഞാൻ പുറംലോകത്തെ അറിയിച്ചു എന്നു മാത്രം നിങ്ങൾക്ക് പരിഹസിക്കാം. വിമർശിക്കാം എന്തു വേണമെങ്കിലും പറയാം തകർച്ചയുടെ മുൾമുനയിൽ നിൽക്കുന്ന എനിക്ക്. എനിക്ക് ഇതിൽ കൂടുതൽ ദുഃഖം വേറെ എന്തു വേണം.. ഇതെല്ലാം പറഞ്ഞത് എല്ലാവരും ഈ സത്യം മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്.. ആരുടെയും മുന്നിൽ യാചനയുടെ കൈകൂപ്പാൻ അല്ല.. എൻറെ മുന്നിൽ ഇനി ഒരേയൊരു മാർഗം മാത്രമേയുള്ളൂ... എൻറെ ശരീരം ഈ രാത്രിയിൽ ഞാൻ എനിക്ക് ജീവിക്കാൻ നിർവാഹം ഇല്ലാതെ വിൽക്കാൻ തയ്യാറാവുകയാണ്. എറണാകുളത്ത് നിങ്ങൾ രാത്രിയിൽ പോകുമ്പോൾ എവിടെയെങ്കിലും വഴിയരികിൽ ഞാൻ നിൽക്കുന്നത് കണ്ടാൽ .. എന്തുപറ്റി ചേച്ചി എന്ന് ചോദിച്ചത്. എൻറെ അടുത്ത് വരരുത്. എനിക്ക് നിങ്ങളെ ഒന്നും നേരിൽ കാണാനുള്ള ശക്തിയില്ല.. ഈ രാത്രിയിൽ എൻറെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ. അതാണ് എൻറെ മുതൽകൂട്ട്. ഇന്ന് രാത്രിയിൽ എവിടെയെങ്കിലും എന്ന് നിങ്ങൾ കണ്ടാൽ. പരിഹസിക്കരുത് എന്നൊരു അപേക്ഷ മാത്രം ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം..

https://www.facebook.com/shaji.sha.1048/posts/2736028856727375

Advertisment