Advertisment

എം.ഇ.എസ് അസ്മാബി കോളേജ് സെക്രട്ടറി & കറസ്പോണ്ടന്റ് സലിം അറക്കലിന് കരൂപ്പടന്നയില്‍ സ്വീകരണം നൽകി

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

publive-image

Advertisment

തൃശൂര്‍ : ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിലെ എം.ഇ.എസ് അസ്മാബി കോളേജ് സെക്രട്ടറി & കറസ്പോണ്ടന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എം.ഇ.എസ് നേതാവ് സലിം അറക്കലിന് എം.ഇ.എസ്.മുകുന്ദപുരം താലൂക്ക് കമ്മറ്റി കരൂപ്പടന്നയില്‍ സ്വീകരണം നൽകി .

publive-image

കൊടുങ്ങല്ലൂരിനടുത്ത കോണത്തുകുന്നിലെ അറക്കൽ അലിയുടെ മകനായ സലിം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരായി ജോലി ചെയ്തിരുന്നു. ഇപ്പോൾ എംഇഎസ് അസ്മാബി കോളേജിന്റെ അമരത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സലിം 198൭-1988 കാലഘട്ടത്തിൽ ഈ കോളേജിലെ തന്നെ യുണിവേസിറ്റി കൗൺസിലറായി തിരഞ്ഞടുക്കപ്പെട്ടിരുന്നു .

കൂടാതെ മാള മണ്ഡലത്തിൽ പെട്ട വെള്ളാങ്കല്ലൂരിലെ യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടും , കോണത്തുകുന്നിലെ പ്രമുഖ ഫുട്‍ബോൾ ക്ലബ്ബായ സാൻഡോസിന്റെ പ്രസിഡണ്ടും കൂടിയായിരുന്നു .

publive-image

കേരളത്തിൽ മുസ്ലിം വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കൊടുങ്ങല്ലൂരിൽ നിന്നാണ് രൂപം കൊണ്ടത് . 1964 ൽ ഡോ. അബ്ദുൽ ഗഫൂർ രൂപം കൊടുത്ത സംഘടനക്ക് ഇപ്പോൾ 28 കോളേജുകളും 12 സെക്കണ്ടറി സ്‌കൂളുകളും 38 സിബിഎസ്ഇ സ്‌കൂളുകളും അടക്കം 150 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായുണ്ട് .

publive-image

ഏകദേശം ഒരു ലക്ഷത്തിന് മേലെ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ഡോ. ഫസൽ ഗഫൂറാണ് .

thrissur mayor
Advertisment