Advertisment

രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നിരുന്ന ജ്യോതിരാദിത്യ , ജിതേന്ദ്ര പ്രസാദ , സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലെത്തിച്ചിരിക്കുന്നത്; പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാവും ? -സന്ദീപ് വാര്യര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോൺഗ്രസിൽ ഇപ്പോൾ ദർശിക്കാനാവുന്നില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാവുമെന്ന് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്...

സർജിക്കൽ സ്ട്രൈക്കിൻ്റെ വാർഷിക ദിനമാണിന്ന്. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പോലെ ഒരു ദേശഭക്തനായ മുൻ സൈനികൻ കോൺഗ്രസിൽ നിന്ന് അപമാനം നേരിടുന്നതും ഭാരത് തേരേ തുക്ടേ ഹോംഗേ എന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാർ കോൺഗ്രസിൽ സ്വീകരിക്കപ്പെടുന്നതും ഇന്നേ ദിവസമാണ് .

രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നിരുന്ന ജ്യോതിരാദിത്യ , ജിതേന്ദ്ര പ്രസാദ , സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലെത്തിച്ചിരിക്കുന്നത്.

സുശക്തമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം വേണം . സംശയമില്ല . എന്നാൽ ആ പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോൺഗ്രസിൽ ഇപ്പോൾ ദർശിക്കാനാവുന്നില്ല . പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാവും ?

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്പോൾ വിഘടനവാദ ശക്തികളുമായി ഗ്രാൻറ് ഓൾഡ് പാർട്ടി സഖ്യം ചേരുന്നത് ആ പാർട്ടി എത്തിച്ചേർന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നു.

Advertisment