Advertisment

ഇന്ധനവിലയിൽ വേറിട്ട സമരം ഓട്ടോ കെട്ടിവലിച്ച്. ശശി തരൂർ എം പി .

New Update

തിരുവനന്തപുരം: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ ഓട്ടോ കെട്ടിവലിച്ച്. ശശി തരൂർ എം.പിയും ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ എം.പിയുടെ പ്രതിഷേധം. ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയെന്ന് ശശി തരൂര്‍ ആരോപിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഓട്ടോ കെട്ടിവലിച്ച് തരൂരും പങ്കാളിയായത്.

Advertisment

publive-image

തൊഴിലാളികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം ഓട്ടോറിക്ഷ കെട്ടിവലിക്കുന്ന വീഡി യോയും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നൂറിലേറെ ഓട്ടോറിക്ഷകള്‍ കെട്ടിവലിച്ചാണ് തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിലപാടി നെതിരേ തലസ്ഥാനത്തെ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

ഇന്ത്യക്കാര്‍ 260 ശതമാനം നികുതി ഇന്ധനത്തിനായി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്. ഇന്ധന നികുതിയിലെ വർധനവ് സാധാരണക്കാരുടെ ജീവിതം നരകതുല്യ മാക്കിയതായി ശശി തരൂര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്. ഇന്ത്യയുടെ അയൽ സംസ്‌ഥാനങ്ങളിലും ഡീസൽ വില കുറവാണ്. ഇന്ധനവില വർധിക്കുമ്പോൾ ജനങ്ങളെ കൊള്ളയടിക്കാനാണ് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് തരൂർ ആരോപിച്ചു.

Advertisment