Advertisment

സൗദി റിയാദില്‍ വാഹനാപകടത്തില്‍ പാലാ തിടനാട് സ്വദേശി മരിച്ചു

author-image
സുനില്‍ പാലാ
Updated On
New Update

പാലാ: സൗദി റിയാദില്‍ വാഹനാപകടത്തില്‍ തിടനാട് സ്വദേശി മരിച്ചു. തിടനാട് ഐക്കര സെബാസ്റ്റ്യന്റെ മകന്‍ ജെയിംസ് സെബാസ്റ്റ്യന്‍ (27) ആണ് മരിച്ചത്.

Advertisment

publive-image

റിയാദിലെ യുണൈറ്റഡ് ഫുഡ് ഇന്‍ഡസ്ട്രിയിലെ (ഡീമാക് കമ്പനി) റീജിയണല്‍ മാനേജരായിരുന്നു. കഴിഞ്ഞ മൂന്നാം തീയതി ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുവന്ന കാര്‍, സിഗ്നലില്‍ കാത്തുകിടക്കുകയായിരുന്ന ജെയിംസിന്റെ കാറില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം.

രണ്ട് വര്‍ഷം മുമ്പാണ് ജെയിംസ് സൗദിയിലേക്ക് പോയത്. ഡിസംബറില്‍ നാട്ടിലേക്ക് തിരിക്കാനിരുന്നതാണ്. മാതാവ് അന്നക്കുട്ടി കിണറ്റുകര കുടുംബാംഗം. ഏകസഹോദരി : ജിഷ. സഹോദരീഭര്‍ത്താവ്: രാമപുരം ഏഴാച്ചേരി പുനക്കാട്ട് ബിജു.

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വൈകുമെന്നാണ് അറിയുന്നത്. വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Advertisment