Advertisment

കുരുക്ക് മുറുകി ഷെയ്ന്‍, അന്യഭാഷാ സിനിമകളിലും വിലക്കും

New Update

നടന്‍ ഷെയ്ന്‍ നിഗമിനെ അന്യഭാഷാ സിനിമകളിലും വിലക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച കത്ത് കേരളാ ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനു കൈമാറി. നിര്‍മാതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചേംബറിന്റെ നടപടി. അതേസമയം, ഷെയിന്‍ നിഗത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സിനിമാ സംഘടനകള്‍ ആവര്‍ത്തിച്ചു.

Advertisment

publive-image

നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ചക്കില്ലെന്നാണ് അവരുടെ നിലപാട്.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിലാണ് നിര്‍മാതാക്കള്‍ മനോരോഗികളാണെന്ന വിവാദ പരാമര്‍ശം ഷെയ്ന്‍ നടത്തിയത്. വിഷയത്തില്‍ സമവായം കണ്ടെത്തണമെന്ന് സര്‍ക്കാര്‍ സിനിമാ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shane nigam
Advertisment