Advertisment

'ആമസോണ്‍' മേധാവിയെ ചിരിപ്പിച്ച് കിംഗ് ഖാന്‍

New Update

സിനിമകള്‍ മാത്രമല്ല ഷാരൂഖ് ഖാനെ ബോളിവുഡിന്റെയും ജന ഹൃദയങ്ങളുടേയും കിംഗ് ഖാനാക്കി മാറ്റിയത്. സ്റ്റേജിലായാലും ചാറ്റ് ഷോകളിലായാലും ഷാരൂഖ് പകരുന്ന ഊര്‍ജവും അദ്ദേഹത്തിന്റെ സംസാരശൈലികളുമൊക്കെയാണ്. തന്റെ സിനിമകളുടെ വിജയത്തെ കുറിച്ചും പരാജയത്തെ കുറിച്ചും ഒരുപോലെ സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. അതിന്‌റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ സംഭവം.

Advertisment

publive-image

'ആമസോണ്‍' മേധാവിയെ തന്റെ സ്വതസിദ്ധമായ തമാശ കൊണ്ട് ചിരിപ്പിച്ച് കൊല്ലുകയായിരുന്നു ഷാരൂഖ്. 'ആമസോണ്‍ പ്രൈം ഇന്ത്യ' നടത്തിയ പരിപാടിയിലായിരുന്നു സംഭവം. വേദിയില്‍ ഷാരൂഖ് ഖാനും സോയ അക്തറിനുമൊപ്പം 'ആമസോണ്‍' മേധാവി ജെഫ് ബേസോസുമുണ്ടായിരുന്നു. ഇവരെ ഞാന്‍ സ്റ്റേജിന് പിന്നില്‍ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും വളരെയധികം വിനയമുള്ളവരാണെന്നും ബെസോസ് പറഞ്ഞു. ഇതോടെ കാണികള്‍ നിര്‍ത്താതെ കൈയ്യടിച്ചു.

പെടെന്നുനെ ഷാരൂഖ് വക കൗണ്ടര്‍ എത്തുകയായിരുന്നു, തന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ ചിലത് പരാജയമായത് കൊണ്ടാണ് ഇത്ര വിനയം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. കൂടിക്കാനായി വെള്ളമെടുത്ത ബെസോസ് ഇതോടെ ചിരിയടക്കാനും വെള്ളം ഇറക്കാനാകാതെയും വലഞ്ഞു. പിന്നാലെ അദ്ദേഹം തന്നെ ഇതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ സിനിമാ താരങ്ങളെ ലോകത്തിലെ ഏറ്റവും ധനികനായ ബെസോസ് കണ്ടത്‌

amazone fun kahan shahrukh
Advertisment