Advertisment

അമ്മയുടെ മരണ ശേഷവും ഞങ്ങള്‍ക്ക് എതിരെ ഒരുപാട് വാര്‍ത്തകള്‍ വന്നു; മൃതദേഹത്തിന് അടുത്തുപോലും ഇരുന്നില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു; മനസ്സ് തുറന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

ലയാളികളുടെ പ്രിയ അമ്മമുഖങ്ങളില്‍ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേര്‍പാട് ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്. തകര്‍ച്ചയില്‍ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് അമ്മയുടെ മരണത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങള്‍ക്കെതിരെ വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച്‌ സംസാരിക്കുകയാണ് സിന്ധാര്‍ഥ്. അമ്മയെ കുറിച്ച്‌ വന്ന വ്യാജ വാര്‍ത്തകളോട് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കവെ താരപുത്രന്‍ പ്രതികരിച്ചത്.

അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാന്‍ നല്ല ചികിത്സ കൊടുത്തില്ല എന്ന്. എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിയ്ക്കൂ. എന്നിരുന്നാലും എന്തോ ഒരു അത്ഭുതം സംഭവിച്ച്‌ അമ്മ തിരിച്ചുവരും എന്ന് ഞാന്‍ ആ അവസ്ഥയിലും പ്രതീക്ഷിച്ചിരുന്നു.

അമ്മയുടെ മരണ ശേഷവും ഞങ്ങള്‍ക്ക് എതിരെ ഒരുപാട് വാര്‍ത്തകള്‍ വന്നു. മൃതദേഹത്തിന് അടുത്തിരുന്നത് സരയു മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തിരുന്നു. സരയു ഇരുന്നത് അല്ല എനിക്ക് പ്രശ്‌നം, ഞാന്‍ പറഞ്ഞത് സരയുവിനെയും അല്ല. അത്തരത്തില്‍ വാര്‍ത്ത കൊടുത്തുവര്‍ക്ക് എതിരെയാണ്

മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളില്‍ ലളിത അഭിനയിച്ചു കഴിഞ്ഞു.മകന്‍ - സിദ്ധാ‍ര്‍ഥ് നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചു. പിന്നീട് ഇപ്പോള്‍ പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെ കീഴില്‍ സഹ സംവിധായകനായി ജോലി നോക്കുന്നു. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലളിതയ്ക്ക് ലഭിയ്ക്കുകയും ചെയ്തു.

Advertisment