Advertisment

സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ കസ്റ്റംസ് 10 മണിക്കൂറോളം ചോദ്യം ചെയ്തു; ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ കസ്റ്റംസ് വീട്ടിലെത്തിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. പത്ത് മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറെ കസ്റ്റംസ് സംഘം അദ്ദേഹത്തെ തിരികെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. അവിടെ വച്ച് ഇനിയും ചോദ്യം ചെയ്യുമോ അതോ അറസ്റ്റു ചെയ്യുമോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല.

നേരത്തെ ശിവശങ്കറെ കസ്റ്റംസ് അറസ്റ്റു ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുപോയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കസ്റ്റംസ് ഓഫീസില്‍ 10 മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കസ്റ്റംസ് അസി. കമ്മീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുളള  മൂന്നംഗ സംഘം ഫ്ലാറ്റില്‍ എത്തി ശിവശങ്കറിനെ കണ്ടത്. പൂജപ്പുരയിലെ വസതിയിലാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘമെത്തിയത്.

തുടര്‍ന്ന് കസ്റ്റംസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്തത്‌.

കേസിലെ പ്രതികളുമായി സൗഹൃദത്തിനപ്പുറത്ത് ശിവശങ്കറിനു ബന്ധങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്ന ഫോണ്‍ രേഖകൾ പുറത്തുവന്നിരുന്നു.ഒന്നാംപ്രതി സരിത്തിനെ ഏപ്രില്‍, മേയ് മാസങ്ങളില്‍ 15 തവണയാണ് ശിവശങ്കര്‍ വിളിച്ചിരിക്കുന്നത്. ഇതും ശിവശങ്കറിനെതിരായ സംശയങ്ങള്‍ ബലപ്പെടുത്തി.

അതിനിടെ, സെക്രട്ടേറിയറ്റിന് സമീപം ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് എതിര്‍വശത്തെ ഹോട്ടലിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ കസ്റ്റംസിന് ഇവിടെ നിന്ന് ലഭിച്ചുവെന്നാണ് വിവരം.

Advertisment