Advertisment

ആര്‍ബിഐ ആക്ടിന്റെ രണ്ടാം ഷെഡ്യൂളില്‍ നിന്ന് ആറു ബാങ്കുകളെ ഒഴിവാക്കി; വിശദാംശങ്ങള്‍ ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (ഒബിസി), യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയെ ആര്‍ബിഐ ആക്ടിന്റെ രണ്ടാം ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കി. ഈ ആറു ബാങ്കുകളെ മറ്റു ബാങ്കുകളില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.

ആര്‍ബിഐ ആക്ട്, 1934-ന്റെ രണ്ടാം ഷെഡ്യൂളില്‍ നിന്ന് സിന്‍ഡിക്കേറ്റ് ബാങ്കിനെ ഒഴിവാക്കിയതായും ഏത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായും ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആര്‍ബിഐ വ്യക്തമാക്കി. സമാനമായ വിജ്ഞാപനങ്ങള്‍ മറ്റ് അഞ്ച് ബാങ്കുകളുടെ പേരിലും ആര്‍ബിഐ ഇറക്കിയിട്ടുണ്ട്.

ആര്‍ബിഐ ആക്ട് രണ്ടാം ഷെഡ്യൂളില്‍ പരാമര്‍ശിക്കുന്ന ബാങ്കുകളെയാണ് 'ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക്' എന്ന് വിളിക്കുന്നത്. മേല്‍പ്പറഞ്ഞ ആറു ബാങ്കുകളും മറ്റ് പൊതുമേഖലാ ബാങ്കുകളുമായി നേരത്തെ ലയിപ്പിച്ചിരുന്നു.

ഒബിസിയെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയെയും പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് ലയിപ്പിച്ചത്. സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കിലും ആന്ധ്രാ ബാങ്കിനെയും കോര്‍പ്പറേഷന്‍ ബാങ്കിനെയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കിലും ലയിപ്പിച്ചിരുന്നു. ഇപ്പോള്‍ ഏഴ് വലിയ പൊതുമേഖലാ ബാങ്കുകളും അഞ്ച് ചെറിയ ബാങ്കുകളുമാണുള്ളത്.

Advertisment