Advertisment

മന്ത്രി മുത്തച്ഛന്റെ വാര്‍ത്താ സമ്മേളനം തകൃതിയായി മുന്നോട്ടു പോകുമ്പോള്‍ കയ്യില്‍ സാനിറ്റൈസറുമായി കുഞ്ഞുമാവേലി! ഇപി ജയരാജന്റെ വാര്‍ത്ത സമ്മേളനത്തിനിടെ നടന്ന രസകരമായ സംഭവം ഇങ്ങനെ

New Update

തിരുവനന്തപുരം : വിമാനത്തവള ലേലം നടപടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തതായിരുന്നു മന്ത്രി ഇ പി ജയരാജന്‍. വാര്‍ത്താ സമ്മേളനം തകൃതിയായി മുന്നോട്ടു പോകുമ്പോള്‍ കയ്യില്‍ സാനിറ്റൈസറുമായി കുഞ്ഞുമാവേലി.

Advertisment

publive-image

വാര്‍ത്താ സമ്മേളനത്തിനിടെ കയറിവന്ന് മന്ത്രിക്ക് സാനിറ്റൈസര്‍ കൊടുത്ത് വ്യക്തി സുരക്ഷ ഉറപ്പാക്കിയ കുഞ്ഞ് മാവേലിയുടെ പ്രവൃത്തി ലൈവായി കേരളം കണ്ടു.  മന്ത്രിയുടെ ചെറുമകന്‍ തൃകയ് ആണ് സാനിറ്റൈസറും കൊണ്ടുവന്ന കുഞ്ഞ് മാവേലി. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വേഷം ധരിച്ചത്.

തീപ്പൊരി വാര്‍ത്താ സമ്മേളനം നടത്തുന്ന മുത്തച്ഛനെ കണ്ടപ്പോള്‍ പിന്നെ മാധ്യ മപ്രവര്‍ത്തകര്‍ക്കും മന്ത്രിക്കും സാനിറ്റൈസര്‍ കൊടുത്തിട്ടു തന്നെ കാര്യമെന്ന് മാവേലിയും തീരുമാനിച്ചു!

'വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിന് അവസാനം സാനിറ്റൈസര്‍ കൊണ്ടുവന്നത് മാവേലി വേഷം കെട്ടിയ ചെറുമകന്‍ തൃകയ് ആണ്. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വേഷംധരിച്ചത്.

https://www.facebook.com/watch/?v=3148382405277513&extid=diJZdVE7fndQJsKN

മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ചെറുമകന്‍ ഓണാശംസകള്‍ നേര്‍ന്നു. കോവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി മുഴുവന്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോവുകയാണ്.'-  സംഭവം വിവരിച്ച് ഫെയ്ബുക്കിലെഴുതിയ കുറിപ്പില്‍ മന്ത്രി പറഞ്ഞു.

ep jayarajan onam
Advertisment