Advertisment

സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രി പോസ്റ്റ്‌ ചെയ്ത ചിത്രം എന്തോ വലിയ പാതകമായിട്ടാണ് ശശി തരൂർ വിലയിരുത്തുന്നത്; അങ്ങ് യുഎന്നിലായിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെ പറ്റി വലിയ ധാരണയില്ലാത്തത്; ശശി തരൂരിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

New Update

തിരുവനന്തപുരം: സായുധസേനാ പതാക ദിനത്തില്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ച ചിത്രത്തെ വിമര്‍ശിച്ച ശശി തരൂരിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സായുധ സേന പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസ്ത്രത്തില്‍ സായുധ സേനയുടെ പതാക ചേര്‍ത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കില്‍ ശശി തരൂര്‍ അത് പഠിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

ഗുരുജി ഗോൾവാൾക്കറിൽ കൈ പൊള്ളിയ ശേഷം 'വിശ്വ പൗരൻ' ശശി തരൂരിന്റെ അടുത്ത പ്രശ്നമാണ് ഈ ചിത്രം. സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രി പോസ്റ്റ്‌ ചെയ്ത ചിത്രം എന്തോ വലിയ പാതകമായിട്ടാണ് ശശി തരൂർ വിലയിരുത്തുന്നത്.

അങ്ങ് യു എന്നിലായിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെ പറ്റി വലിയ ധാരണയില്ലാത്തത്. സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിയുടെ വസ്ത്രത്തിൽ സായുധ സേനയുടെ പതാക ചേർത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കിൽ ശശി തരൂർ അത് പഠിക്കണം. ഇല്ലെങ്കിൽ ഇങ്ങനെ വീണ്ടും വീണ്ടും കൈ പൊള്ളേണ്ടി വരും. ജാഗ്രതെ!

https://www.facebook.com/SobhaSurendranOfficial/posts/2231517693638725

Advertisment