Advertisment

സമൂഹ അകലത്തിന് ഉത്തമമായ ഒരു മാതൃക !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഹമ്മിംഗ് ബേര്‍ഡുകളെപ്പോലെ നിരത്തുകളിൽ ഇറങ്ങിയ മനുഷ്യർ സമൂഹ അകലം പാലിക്കാനുള്ള ബോധവൽക്കരണപരിപാടി ആകർഷകമായി മാറ്റുകയായിരുന്നു.

Advertisment

publive-image

കൊളംബിയയിലെ 'ബൊഗോട്ട' മേയർ ക്ളാഡിയ ലോപ്പസ് ( Claudia Lopez) ന്റേതാണ് മനോഹരമായ ഈ ആശയം. ഓരോ വീടുകൾക്കുമുന്നിലും ഈ ഹമ്മിംഗ്ബേർഡ് വേഷധാരികളായ ആളുകളെത്തി തങ്ങളുടെ കൃത്രിമച്ചിറകുകൾ വിടർത്തി ഇത്രയും അകലം ഓരോരുത്തരും തമ്മിൽ തമ്മിൽ പാലിക്കണമെന്ന സന്ദേശം പകർന്നു നല്കുകയായിരുന്നു.

സാമൂഹിക അകലം വഴി കോവിഡ് വ്യാപനം ഫലപ്രദമായി തടയാൻ കഴിയുമെന്ന യാഥാർഥ്യം ജനങ്ങളിലെത്തി ക്കാൻ വിവിധ വർണ്ണങ്ങളണിഞ്ഞ ഈഹമ്മിംഗ് ബേര്‍ഡ് വേഷധാരികൾക്ക് കഴിഞ്ഞിരിക്കുന്നു എന്നതിനുള്ള തെളിവാണ് ഇവർക്ക് ലഭിച്ച ജനപിന്തുണ.

social distance
Advertisment