Advertisment

കോതമംഗലത്തെ സിപിഎം നേതാവ് അഷ്‌റഫിന്റെ ഡീൻ കുര്യക്കോസ് എംപി യെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റ്‌ വൈറലാകുന്നു.. ഇതാണ് നമ്മുടെ എംപി

New Update

കോതമം​ഗലം:  കോതമംഗലത്തെ സിപിഎം നേതാവ് അഷ്‌റഫിന്റെ ഡീൻ കുര്യക്കോസ് എംപി യെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റ്‌ വൈറലാകുന്നു.അപ്രതീക്ഷിതമായി എംപിയെ കണ്ട അനുഭവത്തെ കുറിച്ചാണ് സോഷ്യൽ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നു.

Advertisment

publive-image

അഷറഫിന്റെ ഫേസ്ബുക് പോസ്റ്റ്‌

രാഷ്ട്രീയമായി ഇരു ചേരികളിൽ നിൽക്കുന്നവർ.. അതു കൊണ്ട് ശക്തമായ വിമർശനങ്ങളും വിയോജിപ്പുകളും സ്വാഭാവികം.. ഒരു ജന പ്രതിനിധി എന്ന നിലയിൽ ഡീൻ കുര്യാക്കോസ് എന്ന കോൺഗ്രസ് നേതാവ് എൻ്റെ കൂടി എം പിയാണ്. ഇങ്ങനെ ഒരു പോസ്റ്റിടാനും ഉണ്ട് ഒരു കാരണം.. കഴിഞ്ഞ ഒരാഴ്ച മുമ്പ് ഞാൻ എൻ്റെ വാഹനവുമായി കോട്ടപ്പടിയിൽ നിന്ന് കോതമംഗലത്തേക്ക് വിടുന്നു..സെൻറ് സെബാസ്റ്യൻ ചർച്ചിൻ്റെ മുന്നിലെത്തുമ്പോൾ എതിരെ ഒരു വെള്ള ഇന്നോവ.. നല്ല സ്പീഡിലാണ്.. ചുവന്ന ബോർഡ് കണ്ട് ഞാൻ വിചാരിച്ചു. വണ്ടി കോതമംഗലം എം എൽ എ യുടെയാകും.. ലൈറ്റിട്ടു ഹോറൺ മുഴക്കി.. രണ്ടു വണ്ടികളും അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്തു കഴിഞ്ഞു.

എൻ്റെ വാഹനം ഒരു അമ്പത് മീറ്റർ മാറി നിർത്തി.. സൈഡ് മിററിലൂടെ നോക്കുമ്പോൾ ഇന്നോവ ബാക്കിലേക്ക്.. ഇത് കണ്ട് ഞാനും ബാക്കിലേക്ക്.. രണ്ടു വാഹനങ്ങളും അഭിമുഖമായി നിന്നു. ഇന്നോവയുടെ ഗ്ലാസ് താഴ്ന്നു.ഞാൻ ചെറുതായൊന്ന് ചൂളാതിരുന്നില്ല. ആളുമാറി.. എം എൽ എ യെ പ്രതീക്ഷിച്ചിടത്ത് ഡീൻ കുര്യാക്കോസ് എം പി.. ഞങ്ങൾ തമ്മിൽ നേരത്തെ ഒരു പരിചയവുമില്ല.. ഞാൻ സ്വയം പരിചയപ്പെടുത്തി..കാര്യം പറഞ്ഞ് ചിരിച്ച് യാത്രയായി.. ഇന്ന് കുട്ടംമ്പുഴയിൽ വെച്ച് അവിചാരിതമായ അദ്ദേഹത്തെ വീണ്ടും കണ്ടു.

ഒരു ഹോട്ടലിൽ വെച്ച്.. ഞങ്ങൾ ഊണ് കഴിച്ച് കഴിയുമ്പോഴാണ് അദ്ദേഹവും സഹപ്രവർത്തകരും ഊണ് കഴിക്കാൻ വരുന്നത്.. കണ്ടപ്പോൾ തന്നെ പരിചിതനെപ്പോലെ ചിരിച്ചു.. കൈ കഴുകി എഴുന്നേറ്റ് അദ്ദേഹം ഊണ് കഴിക്കുന്ന ടേബിളിന് അടുത്തെത്തി.. എന്നെ മനസ്സിലായോ.. പിന്നെ അന്ന് കോട്ടപ്പടിയിൽ വെച്ച്... വാഹനം റിവേഴ്സ് വെച്ച്... അത് തന്നെ.. ഇവിടെ? മാമലങ്കണ്ടത്ത് ഒരു പരിപാടിക്ക് വന്നതാ. അതു ശരി... എന്നാൽ ഒരു സെൽഫിയായാലോ... ഓഹ് അതിനെന്താ.. ഊണിൽ നിന്ന് ശ്രദ്ധ മാറ്റി ക്യാമറയിലേക്ക്....

socialmedia post about deenkuriyakose
Advertisment