Advertisment

സ്‌പെയിനിലെ ജെല്ലിക്കെട്ട് ഇത്തവണ ക്യാൻസൽ ചെയ്തു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

2020 ജൂലൈ 6 മുതൽ 14 വരെ നടത്തേണ്ടിയിരുന്ന സ്‌പെയിനിലെ നവാരെ പ്രവിശ്യയിലുള്ള പാംപ്ലോന നഗരത്തിൽ നടക്കുന്ന വിശ്വപ്രസിദ്ധമായ സാന്‍ ഫെമിന്‍ ഫെെസ്റ്റുവെല്‍ കോവിഡ് ഭീതിമൂലം ഇത്തവണ ക്യാൻസൽ ചെയ്തിരിക്കുകയാണ്. നഗരത്തിലെ ആക്റ്റിംഗ് മേയറായ Ana Elizalde ആണ് ഈ പ്രഖ്യാപനം നടത്തിയത്.

publive-image

ആക്രമണകാരിയായി വരുന്ന കാളക്കൂറ്റന്റെ മുന്നിൽ ചുവന്ന തുണിയുംപിടിച്ചുകൊണ്ട് കാളയെ കൂടുതൽ ക്രൂദ്ധനാക്കി പാഞ്ഞടുക്കുന്ന കാളകളിൽനിന്നു പിന്നീട് രക്ഷപെടാൻ ആളുകൾ ഓടിയകലുന്നതാണ് ഈ വിനോദം. ലോകമെമ്പാടുനിന്നും 15 ലക്ഷം ആളുകളാണ് ഫെസ്റ്റിവലിന് എത്തിയിരുന്നത്.സാന്‍ ഫെമിന്‍ ഫെെസ്റ്റുവെല്ലിന്‍റെ ചരിത്രത്തിൽ ഇത് അഞ്ചാംതവണയാണ്‌ ആഘോഷം മാറ്റിവയ്ക്കുന്നത്.

spain jellikellit
Advertisment