Advertisment

ഈ കിണറ്റിലെ വെള്ളം കുടിച്ചാൽ ഇരട്ടക്കുട്ടികൾ ജനിക്കുമത്രേ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

യിരക്കണക്കിനാളുകളുടെ വിശ്വാസമാണിത്.എന്നാൽ ഇതിനു ശാസ്ത്രീയാടിസ്ഥാനങ്ങളൊന്നുമില്ല. എങ്കിലും 4500 ലധികം പോപ്പുലേഷനുള്ള ഇവിടെ 110 പേർ ഇരട്ടകളാണ്.

Advertisment

publive-image

ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള രംഗംപേട്ട താലൂക്കിൽ "ദോദ്ദിഗുംഡ്ഡ" ഗ്രാമത്തിലാണ് ഈ വിചിത്ര പ്രതിഭാസം നടന്നുവരുന്നത്. ഗ്രാമത്തിലുള്ള പഞ്ചായത്തുവക പൊതു കിണറിലെ വെള്ളം കുടിക്കുന്ന സ്ത്രീകൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നുവെന്ന വിശ്വാസം സമീപ ഗ്രാമങ്ങളിലും പ്രദേശങ്ങ ളിലും ഹൈദരാബാദ് നഗരത്തിൽ വരെയും വലിയ വാർത്തയാണ്‌..

publive-image

ഈ കിണറിലെ വെള്ളം വലിയ പ്ലാസ്റ്റിക് ക്യാനുകളിൽ നിറച് തങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ദൂരെനിന്നുവരെ ധാരാളമാളുകൾ ദിവസവും ഇവിടെ വരുന്നുണ്ട്.

കുട്ടികൾ ഇല്ലാത്തവർക്ക് സന്താനപ്രാപ്തിയും ,രോഗശാന്തിയും പ്രദാനം ചെയ്യാൻ ഈ കിണറിലെ വെള്ളത്തിനു കഴിയുമെന്ന് ഗ്രാമത്തലവൻ ഉദയപ്പാ വെങ്കടേഷ് ഉറപ്പിച്ചുപറയുന്നു. ഉദാഹരണമായി അദ്ദേഹം ഒന്നുകൂടിപ്പ റഞ്ഞു.

publive-image

ഈ ഗ്രാമത്തിൽ സെൻസസിനുവന്ന ഒരദ്ധ്യാപകൻ ഇവിടുത്തെ ഇരട്ടകളെ കണ്ടു അത്ഭുതപ്പെട്ടുവെ ന്നും അദ്ദേഹമാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചതെന്നും പിന്നീട് ഈ ഗ്രാമത്തിലെ ഹൈസ്‌കൂ ളിലേക്ക് സ്ഥലം മാറിവന്ന അദ്ദേഹത്തിന്റെ ഭാര്യയും ഇവിടെവച്ചു ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നുമാണ് കഥ.

ഒരു പ്രാദേശിക ടി.വി. ചാനലാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

publive-image

എന്നാൽ ഇത് ശുദ്ധ അന്ധവിശ്വാസമാണെന്നും ഇതിൽ സത്യത്തിന്റെ കണിക പോലുമില്ലെന്നുമാണ് ഗ്രാമവികസന അധികാരി 'തർക്കവേദ ചല്ല രവികുമാറും' ഗൈനക്കോളജിസ്റ്റ് ഡോക്ടർ പദ്‌മജയും അഭിപ്രായപ്പെടുന്നത്. അവരുടെ അഭിപ്രായത്തിൽ , "വെള്ളത്തിൽ ഹൈഡ്രോജനും ഓക്സിജനും ലവണങ്ങളുമാണുള്ളത്.

publive-image

ഇത് ഗർഭധാരണത്തിനുള്ള ഘടകങ്ങളല്ല. വെള്ളം കുടിച്ചാൽ ഇരട്ടകൾ പിറക്കുമെങ്കിൽ ഗ്രാമത്തിലെല്ലാവർക്കും ഇരട്ടകളല്ലേ പിറക്കേണ്ടത്? എന്നാൽ കുട്ടികളുണ്ടാകാത്ത കുടുംബങ്ങളും ഇവിടെയുണ്ട്." ഇരട്ടകൾ കൂടുതൽ ജനിക്കുന്നതിന്റെ കാരണം വിദഗ്ദ്ധമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് അവരും പറയുന്നത്. ."

publive-image

എന്നാൽ ഗ്രാമീണരുണ്ടോ ഇതൊക്കെ കേൾക്കുന്നു ? അവരിപ്പോഴും കിണറിന്റെ അത്ഭുതസിദ്ധിയെപ്പറ്റി നാൾക്കുനാൾ പ്രചാരണം നടത്തുകയാണ്.

Advertisment