Advertisment

കൊളസ്‌ട്രോളിനെ പടിയിറക്കും ഈ ചമ്മന്തി

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചമ്മന്തി അരയ്ക്കുവാന്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ചേരുകകള്‍ ഉപ്പ്, മുളക്, ചെറിയ ഉളളി, തേങ്ങ, മാങ്ങ തുടങ്ങിയവയാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഉണ്ടാക്കുന്ന ഈ ചമ്മന്തിയില്‍ നെല്ലിക്കയാണ് മുഖ്യ ചേരുവക. നെല്ലിക്ക കൊളസ്‌ട്രോളിനും പ്രമേഹത്തിനുമെല്ലാം ഏറെ ഗുണകരമാണ്. ഈ പ്രത്യേക ചമ്മന്തിയില്‍ തേങ്ങ ചേര്‍ക്കുന്നില്ല.

Advertisment

publive-image

ചെറിയ ഉള്ളി

ഇതില്‍ ചേര്‍ക്കുന്ന ചെറിയ ഉള്ളിയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്‌ട്രോളിന് മാത്രമല്ല, ക്യാന്‍സര്‍, പ്രമേഹം, ടിബി തുടങ്ങിയ പല രോഗങ്ങളേയും തടയാന്‍ ഏറെ ഉത്തമമാണ് ചെറിയ ഉള്ളി.

കാന്താരി മുളക്

മറ്റൊരു പ്രധാന ചേരുവ കാന്താരി മുളകാണ്. കാന്താരി മുളക് കൊളസ്‌ട്രോളിനുള്ള മുഖ്യ നാട്ടു വൈദ്യമായി പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇത് വിനെഗറിലിട്ടും ഉപ്പിലിട്ടുമെല്ലാം കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

കറിവേപ്പില

കറിവേപ്പിലയും ഈ പ്രത്യേക ചമ്മന്തിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കറിവേപ്പിലയും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ പറ്റിയ ഒരു മരുന്നാണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളവും ഇതു പച്ചയ്ക്കു ചവച്ചരച്ചു കഴിയ്ക്കുന്നതുമെല്ലാം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്.

ഇഞ്ചിയും വെളുത്തുളളിയും

ചെറിയ കഷ്ണം ഇഞ്ചിയും ഈ പ്രത്യേക ചമ്മന്തിയില്‍ ചേര്‍ക്കുന്നതുണ്ട്. ഇഞ്ചിയും ആവശ്യമെങ്കില്‍ ഒരല്ലി വെളുത്തുളളിയും ചേര്‍ക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും വേണ്ടെങ്കില്‍ തന്നെ മറ്റു 4 ചേരുവകള്‍, അതായത് പച്ചനെല്ലിക്ക, കാന്താരി മുളക്, ചുവന്നുള്ളി, കറിവേപ്പില തുടങ്ങിയവ വേണം.

ഇവയെല്ലാം പാകത്തിന് എടുത്ത്, അളവു നിങ്ങള്‍ക്കു തന്നെ തീരുമനിയ്ക്കാം. എങ്കിലും നെല്ലിക്ക കുരു കളഞ്ഞതിന് ഒരു കാന്താരി മുളക്, 4 കറിവേപ്പില, മൂന്നു ചുവന്നുള്ളി ഇത്രയെങ്കിലും ആകാം. ഇഞ്ചിയും വെളുത്തുളളിയും ചേര്‍ക്കുന്നുവെങ്കില്‍ അതും. ഇവയെല്ലാം ചേര്‍ത്തരച്ച്‌ ദിവസവും ചോറിനൊപ്പമോ അല്ലാതെയും കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പരിഹാരത്തിന് സഹായിക്കുന്നു. ചമ്മന്തിയില്‍ എണ്ണ ചേര്‍ക്കരുത്.

special chutney
Advertisment