Advertisment

വായിൽ കമ്പുമായി നായ വെള്ളത്തിൽ, കമ്പിന്റെ സഹായത്തോടെ നായയെ കരയിലേക്ക് പിടിച്ചു കയറ്റി രക്ഷിച്ച് കൂട്ടുകാരൻ, സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി വീഡിയോ

വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ വീഡിയോയാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

author-image
സത്യം ഡെസ്ക്
New Update
dogqqqqqqqqqq.jpg

സഹജീവി സ്നേഹത്തിന്റെ നിരവധി ഉദാ​ഹരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ  കുത്തൊഴുക്കിൽ വീണ നായയെ രക്ഷിച്ച് മറ്റൊരു നായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വായിൽ കമ്പുമായി ഒഴുകിയെത്തിയ കറുത്ത നായയെയാണ് കരയിൽ നിന്നിരുന്ന മറ്റൊരു നായ അതിസാഹസികമായി രക്ഷിച്ചത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ വീഡിയോയാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

Advertisment

വെള്ളച്ചാട്ടത്തിന് അരികിലായി  നിന്ന കറുത്ത നായ കരയിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വെള്ളത്തിന്റെ ഒഴുക്കിൽ നടന്നില്ല. അധികം വൈകാതെ തന്നെ നായ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തൊട്ടപ്പുറത്തെ പാറയിൽ ഇതെല്ലാം കണ്ടുനിന്ന നായ അവനെ രക്ഷിക്കാനായി കാത്തിരിക്കുകയായിരുന്നു. തന്റെയടുത്ത് ഒഴുകിയെത്തിയ നായയുടെ വായിലെ കമ്പ് വെളുത്ത നായ കടിച്ചുപിടിച്ചു.

പിന്നീട് കമ്പിന്റെ സഹായത്തോടെ കറുത്ത നായയെ കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. വെള്ളത്തിൽ ഒഴുകിപ്പോകുമ്പോഴും വായിലെ കമ്പ് വിടാതെ പിടിക്കാൻ കറുത്ത നായ കാണിച്ച ധൈര്യമാണ് അവന് തുണയായതെന്നും അതില്ലെങ്കിൽ വെളുത്ത നായയ്ക്ക് രക്ഷിക്കാനാകില്ലെന്നുംവീഡിയോ കണ്ടവർ പറഞ്ഞു.

dog
Advertisment