Advertisment

നാലു മണിചായക്കൊപ്പം ചൂടുള്ള ചീര കട്‌ലറ്റ്‌

author-image
സത്യം ഡെസ്ക്
Updated On
New Update

കട്‌ലറ്റ് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇന്നൊരു വെജിറ്റേറിയന്‍ കട്‌ലറ്റാണ് പരിചയപ്പെടുത്തുന്നത്. രുചികരമായ ചീര കട്‌ലറ്റ് ഉണ്ടാക്കുന്ന വിധം

Advertisment

publive-image

ആവശ്യമുള്ള സാധനങ്ങള്‍

ചീര (ചുവപ്പ്,പച്ച) - 2 കപ്പ്

ഉരുളകിഴങ്ങ് -1 വലുത്

സവാള -1

ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1/2 റ്റീസ്പൂൺ

കുരുമുളക്പൊടി -1 റ്റീസ്പൂൺ

പച്ചമുളക് -2

സ്വീറ്റ് കോൺ - 1 പിടി( നിർബന്ധമില്ല)

ഗരം മസാല -1/4 റ്റീസ്പൂൺ

ഉപ്പ്,എണ്ണ -പാകത്തിനു

മഞൾപൊടി-2 നുള്ള്

കോൺഫ്ലോർ - 1/2 റ്റീകപ്പ്

ബ്രെഡ് പൊടി/ റസ്ക് പൊടി -1 കപ്പ്

ഉണ്ടാക്കുന്ന വിധം

ഉരുളകിഴങ്ങ് ലെശം ഉപ്പ് ചേർത് വേവിച്ച് ഉടച്ച് വക്കുക.പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ സവാള,പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക

വഴന്റ് വരുമ്പോൾ ചെറുതായി അരിഞ ചീരയില (തണ്ട് വേണം ന്ന് ഇല്ല) ,സ്വീറ്റ് കോൺ ഇവ ചേർത്ത് വഴറ്റുക.

മഞൾപൊടി, കുരുമുളക് പൊടി ഇവ ചേർത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക. 3 മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.

കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വക്കുക. ചീര കൂട്ട് കുറെശെ എടുത്ത് കട്ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലൊറിൽ മുക്കി പിന്നെസ് റസ്ക്പൊടിയിൽ പൊതിഞ് എടുക്കുക

ദോശ കല്ലിൽ കുറച്ച് എണ്ണ തടവി കട്ലറ്റുകൾ വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരീച്ച് വേവിച്ച് എടുക്കുക.

spinach cutlet spinach cutlet
Advertisment