ടി20 ലോകകപ്പ് കിരീടം; ഇന്ത്യന്‍ ടീമിന് 125 കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ച് ബിസിസിഐ; ഐസിസി നല്‍കിയ തുകയുടെ ആറിരട്ടി !

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വന്‍ തുക സമ്മാനമായി പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടിയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്

New Update
t20 worldcup india champions

മുംബൈ: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വന്‍ തുക സമ്മാനമായി പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടിയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.

Advertisment

താരങ്ങളെയും പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് ഐസിസിയിൽ നിന്ന് (ഏകദേശം 20.42 കോടി രൂപ) ലഭിച്ചതിൻ്റെ ആറിരട്ടിയിലേറെയാണ് ഈ തുക.