മഴ രസംകൊല്ലിയാകുന്ന ക്രിക്കറ്റ് മത്സരങ്ങളിലെ വിധി കര്‍ത്താവ്; ഡിഎല്‍എസ് നിയമത്തിന്റെ അമരക്കാരില്‍ ഒരാളായ ഫ്രാങ്ക് ഡക്ക്വര്‍ത്ത് ഇനി ഓര്‍മ

ലൂയിസിന്റെയും ഫ്രാങ്കിന്റെയും സംഭാവനകളെ മാനിച്ച് 2010 ജൂണില്‍ എംബിഇ (മെമ്പര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടിഷ് എംപയര്‍) നല്‍കി ആദരിച്ചിരുന്നു

New Update
frank duckworth

ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിന് പിന്നിലെ ശില്‍പികളില്‍ ഒരാളായ ഫ്രാങ്ക് ഡക്ക്വര്‍ത്ത് നിര്യാതനായി. 84-ാം വയസിലാണ് ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്കിന്റെ മരണം. ജൂണ്‍ 21നായിരുന്നു അന്ത്യം. 

Advertisment

മറ്റൊരു സ്റ്റാറ്റിസ്റ്റിഷ്യനായ ടോണി ലൂയിസിനൊപ്പമാണ് ഫ്രാങ്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമം വികസിപ്പിച്ചെടുത്തത്. 1997ലാണ് ഈ നിയമം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യം ഉപയോഗിച്ചത്.

തുടര്‍ന്ന് ഐസിസി നിയമം ഔദ്യോഗികമായി അംഗീകരിച്ചു. ഓസ്‌ട്രേലിയന്‍ സ്റ്റാറ്റിസ്റ്റിഷ്യനായ സ്റ്റീവന്‍ സ്‌റ്റേണ്‍ പിന്നീട് നിയമത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. തുടര്‍ന്ന് ഈ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ (ഡിഎല്‍എസ്) എന്നാണ് അറിയപ്പെട്ടത്. 

ലൂയിസിന്റെയും ഫ്രാങ്കിന്റെയും സംഭാവനകളെ മാനിച്ച് 2010 ജൂണില്‍ എംബിഇ (മെമ്പര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടിഷ് എംപയര്‍) നല്‍കി ആദരിച്ചിരുന്നു. 

മഴ മൂലം തടസപ്പെടുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ വിജയികളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുന്നത് 'ഡക്ക്വര്‍ത്ത് ലൂയിസ്' നിയമമാണ്. ഐസിസി അംഗീകരിച്ച ഈ നിയമം ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലെ പല മത്സരങ്ങളിലും നിര്‍ണായകമായി.