ടി20 ലോകകപ്പിനിടെ വാതുവയ്പിന് നീക്കം. മുന്‍ കെനിയന്‍ താരം തന്നെ വാതുവയ്പിന് സമീപിച്ചതായി ഉഗാണ്ടന്‍ താരം ഐസിസിയെ അറിയിച്ചു. മുന്‍ കെനിയന്‍ പേസറാണ് വാതുവയ്പിന് പിന്നിലെന്നാണ് ഉഗാണ്ടന്‍ താരം വ്യക്തമാക്കിയത്.
മുന്‍ കെനിയന്‍ താരം പല നമ്പറുകളില്‍ നിന്നായി തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും ഉഗാണ്ടന്‍ താരം ഐസിസിയെ അറിയിച്ചു.
എന്നാല്‍ ഇതില്‍ അതിശയിക്കാനില്ലെന്നും, അസോസിയേറ്റ് ടീമുകളെ ലക്ഷ്യം വച്ച് വാതുവയ്പ്പ് നീക്കങ്ങള്‍ നടക്കാറുണ്ടെന്നും ഐസിസി വ്യക്തമാക്കി. ഇത്തരത്തില്‍ ഏതെങ്കിലും താരങ്ങളെ ആരെങ്കിലും സമീപിച്ചാല്‍ അത് ഐസിസിയെ അറിയിക്കണമെന്നും, അല്ലാത്തപക്ഷം അത് കുറ്റകരമാണെന്നും ഐസിസി വ്യക്തമാക്കി.