Advertisment

രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിന്‍ ബേബി നായകന്‍

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍

New Update
sachin baby

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെട്ടതിനാല്‍ സഞ്ജു സാംസണ്‍ ടീമിലില്ല. മുന്‍ തമിഴ്‌നാട് താരം ബാബ അപരാജിത് ഇത്തവണ കേരളത്തിനായി കളിക്കും.

Advertisment

രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ്, ജലജ് സക്‌സേന, ആദിത്യ ആനന്ദ്, ബേസില്‍ തമ്പി, നിധീഷ് എം.ഡി, ആസിഫ് കെ.എം., ഫാനൂസ് എഫ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.

ഒക്ടോബര്‍ 11ന് തുമ്പ സെന്റ്. സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Advertisment