ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് മത്സരം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലാണ് മത്സരം.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് ഒരു മാറ്റവുമായാകും ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുക. പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ കുല്‍ദീപ് യാദവ് കളിച്ചേക്കുമെന്നാണ് സൂചന. ടി20 ലോകകപ്പില്‍ കുല്‍ദീപിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കുല്‍ദീപ് അന്തിമ ഇലവനിലെത്തിയാല്‍ മുഹമ്മദ് സിറാജിന് പുറത്തിരിക്കേണ്ടി വരും.
അതേസമയം, വിരാട് കോഹ്ലി ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറിയേക്കുമെന്നും അഭ്യൂഹമുണ്ട്. അങ്ങനെയെങ്കില്‍ യഷ്വസി ജയ്‌സ്വാളും, രോഹിത് ശര്‍മയും ഓഓപ്പണ്‍ ചെയ്‌തേക്കും. ജയ്‌സ്വാളിനെ ടീമിലുള്‍പ്പെടുത്തിയാല്‍ ശിവം ദുബെയെ ഒഴിവാക്കാനാണ് സാധ്യത. എന്തായാലും മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്.