ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. അഫ്ഗാനിസ്ഥാനാണ് എതിരാളി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്പിന്നിനെ തുണയ്ക്കുമെന്നു കരുതുന്ന പിച്ചില്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തി. മലയാളി താരം സഞ്ജു സാംസണിന് ഈ മത്സരത്തിലും അവസരം ലഭിച്ചില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.