ആന്റിഗ്വ: സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഏറെക്കുറെ സെമി ഫൈനല്‍ ഉറപ്പിക്കാം. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയുണ്ട്.
സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്‍പിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശ് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ജൂണ്‍ 24ന് ഓസ്‌ട്രേലിയക്കെതിരെയാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ മൂന്നാം മത്സരം.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.