മഴ മാറിനിന്നു, എന്നിട്ടും ഗ്രൗണ്ട് ഉണങ്ങിയില്ല; ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു; തിരിച്ചടി നേരിട്ടത് സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍

ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതിന് മുമ്പ് കളിച്ച മൂന്നിലും വിജയിച്ച ഇന്ത്യ ഇതിനകം സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്ത മത്സരം ഇന്ത്യയ്ക്ക് അപ്രസക്തവുമായിരുന്നു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
1sanju samson

ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ ഇന്ന് നടക്കാനിരുന്ന ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു. ഗ്രൗണ്ടില്‍ കനത്ത നനവുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് മത്സരം ഉപേക്ഷിച്ചത്. ടോസ് ഇടാന്‍ പോലും സാധിച്ചില്ല. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യാത്തതിനാല്‍ മത്സരം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ രണ്ട് തവണ മൈതാനം പരിശോധിച്ചിട്ടും മത്സരത്തിന് അനുകൂലമായ സാഹചര്യമല്ലാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

Advertisment

ഇതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതിന് മുമ്പ് കളിച്ച മൂന്നിലും വിജയിച്ച ഇന്ത്യ ഇതിനകം സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്ത മത്സരം ഇന്ത്യയ്ക്ക് അപ്രസക്തവുമായിരുന്നു.

ഈ സാഹചര്യത്തില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളില്‍ പലരെയും ഇന്ന് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയേറെയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കായിരുന്നു സാധ്യത കൂടുതല്‍. എന്നാല്‍ മത്സരം ഉപേക്ഷിച്ചത് സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും തിരിച്ചടിയായി.