ടി20 ലോകകപ്പ്; അന്തിമ ഇലവനില്‍ സഞ്ജുവോ അതോ പന്തോ ? രണ്ടു പേരെയും കളിപ്പിക്കണമെന്ന് മുന്‍താരം

ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. ടി20 ലോകകപ്പിലെ 15 അംഗ ഇന്ത്യന്‍ ടീമിലും താരം ഇടം നേടി. എങ്കിലും അന്തിമ ഇലവനില്‍ താരം ഉണ്ടാകുമോയെന്ന് ഉറപ്പില്ല : sanju samson

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Sanju Samson Rishabh Pant

ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. ടി20 ലോകകപ്പിലെ 15 അംഗ ഇന്ത്യന്‍ ടീമിലും താരം ഇടം നേടി. എങ്കിലും അന്തിമ ഇലവനില്‍ താരം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.

Advertisment

ഋഷഭ് പന്താകും ടീമിലെ മുഖ്യ വിക്കറ്റ് കീപ്പറെന്നാണ് വിലയിരുത്തല്‍. ഇടംകൈയന്‍ ബാറ്ററാണെന്നതാണ് പന്തിന്റെ അനുകൂല ഘടകം. അതുകൊണ്ട് തന്നെ സഞ്ജുവിനെ മറികടന്ന് പന്ത് ആദ്യ 11ല്‍ ഇടം പിടിക്കുമെന്നും ഏതാണ്ട് ഉറപ്പാണ്. അതേസമയം, സഞ്ജുവിനെയും പന്തിനെയും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ താരം ആര്‍പി സിംഗ് പറയുന്നത്.

വിരാട് കോഹ്‌ലി രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പൺ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ആര്‍പി സിംഗ് വ്യക്തമാക്കി. സഞ്ജു സാംസൺ 3-ാം നമ്പറിൽ ബാറ്റ് ചെയ്യണം. നാലിൽ സൂര്യകുമാർ യാദവിനേയും അഞ്ചാം നമ്പറിൽ ഋഷഭ് പന്തിനേയും നമ്പർ 6ൽ ഹാർദിക് പാണ്ഡ്യയേയും കളിപ്പിക്കാം. ഇത് ടീം കോമ്പിനേഷനെയും ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തിലൊരു ലൈനപ്പാണ് ടീമിന് ആവശ്യമെന്നും ആര്‍പി സിംഗ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.