Advertisment

പ്രണയകഥ പറഞ്ഞ് ശ്രുതി രാമചന്ദ്രന്‍

New Update

ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രാമചന്ദ്രന്‍. പ്രേതം, ഞാന്‍, സണ്‍ഡേ ഹോളിഡേ, നോണ്‍സെന്‍സ്, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.

Advertisment

publive-image

കൊച്ചി വൈറ്റിലയിലെ ആസാദി കോളജിലെ അദ്ധ്യാപികയായിരുന്ന ശ്രുതി അറിയപ്പെടുന്ന ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ് ശ്രുതിയുടെ ഭര്‍ത്താവ്. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി.

'ഫ്രാന്‍സിസാണ് എന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ഏഴ് തവണ ചോദിച്ചു. ആറ് തവണ ഞാന്‍ നോ പറഞ്ഞു. ഏഴാമത്തെ തവണ എന്റെ ദൈവമേ ശല്യമൊന്ന് ഒഴിഞ്ഞുകിട്ടട്ടേ എന്ന് വിചാരിച്ച് യെസ് പറഞ്ഞു. ആറ് തവണയും പറഞ്ഞപ്പോള്‍ ഞാന്‍ സ്‌കൂള്‍ കഴിഞ്ഞിട്ടേ ഉള്ളൂ. ആ സമയത്ത് റിലേഷന്‍ഷിപ്പ് വേണോ എന്ന പേടി.

എനിക്ക് അവനെ ഇഷ്ടമാണ്. അതില്‍ ഒരു സംശയവുമില്ല. ഒരു കാരണവുമില്ലാതെ അനാവശ്യമായിട്ട് ജാഡ കാണിച്ചു. ഇപ്പോള്‍ പറയാനൊരു കഥയുണ്ട്. അത് നന്നായെന്ന്. ആറാമത്തെ തവണ ചോദിച്ച് കഴിഞ്ഞ് ഇനി എന്നെ വിളിക്കില്ലേ എന്ന് വിചാരിച്ചു. പക്ഷെ വിളിച്ചു. ഇപ്പോള്‍ എന്റെ നല്ല സുഹൃത്തുകൂടിയാണ് ഫ്രാന്‍സിസ്- ശ്രുതി പറയുന്നു.

actress love sruthy ramachandran
Advertisment