Advertisment

എസ്.എസ്.എൽസി, ഹയർ സെക്കണ്ടറി പരീക്ഷാർത്ഥികൾക്ക് മാസ്ക് നൽകി എസ് എസ് എഫ്

New Update

മുള്ളേരിയ:കോവിഡ്-19 മൂലം മുടങ്ങിപ്പോയ എസ്.എസ്.എൽസി., ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്ത് എസ്.എസ്.എഫ്. പൂത്തപ്പലം യൂണിറ്റ് കമ്മറ്റിയാണ് നന്മയാർന്ന പ്രവർത്തനത്തിന് മുൻകൈയ്യെടുത്തത്.

Advertisment

publive-image

എസ്.എസ്.എൽ.സി. പരീക്ഷാർത്ഥി സൈഫുദ്ദീന് മാസ്ക് നൽകി ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദു റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.

മുള്ളേരിയ സെക്ടർ പ്രസിഡന്റ് സുബൈർ പൂത്തപ്പലം, ജനറൽ സെക്രട്ടറി ശംശാദ് ഇ.പി., യൂണിറ്റ് പ്രസിഡന്റ് റശീദ് ബിസ്മില്ല, അബ്ദുന്നാസിർ മാവിന്റടി സംബന്ധിച്ചു.

SSLC EXAMINATION MASK
Advertisment