Advertisment

കുമ്പടാജെ റെയ്ഞ്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിനിയെ അനുമോദിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കുമ്പടാജെ എസ്എസ്എല്‍സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ കുമ്പഡാജെ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹാജി.കെ.ഫള്ൽ റഹ്മാൻ ദാരിമി ഉസ്താദിന്റെ മകൾ സൈനബ മുബീനയെ റെയ്ഞ്ച് കമ്മിറ്റി അനുമോദിച്ചു, മദ്റസ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് സൈനബ മുബീന..

Advertisment

publive-image

മത ഭൗതിക വിദ്യഭ്യാസത്തിൽ തുല്യ സ്ഥാനം നൽകിയ വിദ്യാർത്ഥിനിയായ മുബീനക്കുള്ള ഉപഹാരം റെയ്ഞ്ച് സെക്രട്ടറി അശ്റഫ് ഫൈസി കിന്നിങ്കാർ സഹോദരൻ ഹുദൈഫിൻ്റെ കൈയിൽ ഏൽപ്പിച്ചു.

റെയ്ഞ്ച് പ്രസിഡന്റ് ഫള്ൽ ദാരിമി, യൂസുഫ് ഫൈസി, ജുനൈദ് റഹ്മാനി, മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ, സിദ്ധീഖ് ബെളിഞ്ചം, ശംസുദ്ധീൻ മൗലവി, ഫിർദൗസ് അസ്ഹരി, മുഹമ്മദ് മൗലവി പി.എ തുടങ്ങിയവർ പങ്കെടുത്തു...

sslc examination
Advertisment