Advertisment

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം ഫരീദാബാദ് - ഡൽഹി രൂപതയിൽ നാളെ

New Update

publive-image

മുംബൈ: ഫരീദാബാദ് - ഡൽഹി രൂപതയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 31, ഞായറാഴ്ച്ച ) ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിക്കും.

Advertisment

വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150താമത്തെ വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ഈ വർഷം വിശുദ്ധ യൗസേപിതാവിന്റെ വർഷമായി 2020 ഡിസംബർ 8 ന് പ്രഖ്യപിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ആണ് രൂപതാ തലത്തിൽ യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 31, ഞായറാഴ്ച്ച ) നടക്കുക. വിശുദ്ധ യൗസേപിതാവിന്റെ നാമത്തിലുള്ള കാൽക്കാജിയിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് നാളെ (ജനുവരി 31, ഞായറാഴ്ച്ച ) വൈകിട്ട് മൂന്ന് മണിക്കായിരിക്കും ഉദ്ഘാടനം.

ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുകയും ചെയ്യും. അതിനു ശേഷം യൗസേപിതാവിന്റെ വർഷത്തിന്റെ അനുസ്മരണത്തിനായി ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രതിഷ്ഠിക്കേണ്ട പതാകയുടെ പ്രകാശനവും ആർച്ച്ബിഷപ്പ് നിർവ്വഹിക്കും.

ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട്, കാൽക്കാജി ഇടവക വികാരി ഫാ. ബെന്നി പാലാട്ടി, രൂപതയിലെ മറ്റു വൈദീകർ, സന്ന്യസ്തർ , പാസ്റ്ററൽ കൗൺസിൽ മെമ്പെഴ്സ്, കൈക്കാരൻമാർ , വിവിധ സംഘടനകളിൽ നിന്നും ഇടവകകളിൽ നിന്നു മുള്ള പ്രതിനിതികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Advertisment